പെരിന്തൽമണ്ണ സ്വദേശികളുടെ മകൾ ജിദ്ദയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു
ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കുളത്ത് ആരിഫിൻ്റെയും ഫർസാനയുടെയും മകൾ 15 മാസം പ്രായമുള്ള ഇവ ഐലിൻ ആണ് മരണപ്പെട്ടത്.
ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഴു വയസ്സുകാരിയായ അയ ഫാത്തിമ ഇവയുടെ ഏക സഹോദരിയാണ്. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
ബാംഗ്ലൂരിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




