ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഏലംകുളത്ത് ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഏലംകുളത്ത് ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ മത്സ്യസേവന കേന്ദ്രമായ ‘അക്വാപോയിന്റ് മത്സ്യസേവന കേന്ദ്രം’ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മണ്ണ് പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ലാബുകളും കണ്‍സള്‍ട്ടന്‍സി സര്‍വീസും അക്വാട്ടിക് ഇന്‍പുട്ട് സര്‍വീസും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും ഇവിടെ നടത്താം.

മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാവുന്ന സൗകര്യങ്ങളും, കര്‍ഷകര്‍ക്ക് സ്വയം വാങ്ങി ഉപയോഗിക്കാവുന്ന പരിശോധനാ ഉപകരണങ്ങളും ചേര്‍ന്നതാണ് ഈ സ്ഥാപനം. വെള്ളത്തിലും മത്സ്യ ഇനങ്ങളിലും അടങ്ങിയിട്ടുള്ള രോഗകാരണങ്ങള്‍ കണ്ടെത്തുക, അതുവഴി മത്സ്യകര്‍ഷകര്‍ നേരിടുന്ന കാര്‍ഷിക നഷ്ടം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയുള്ളതാണ് പദ്ധതി.

വാര്‍ഡ് മെമ്പര്‍ സല്‍മ അധ്യക്ഷയായി. ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുധീര്‍ ബാബു, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി ആഷിക് ബാബു സ്വാഗതവും ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. പി. ഗ്രേസി നന്ദിയും പറഞ്ഞു. കെ എ എഫ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി സുകുമാരന്‍, പി അജിത് മാസ്റ്റര്‍ മേനക്കുത്ത് മൊയ്തീന്‍, ഹുസൈന്‍ മാടാല, ബാപ്പു മുസ്ല്യാര്‍ ഏലംകുളം, ചമയം ബാപ്പു, മുഹമ്മദ് മലയങ്ങാട്ടില്‍, പുരുഷോത്തമന്‍ നമ്പൂതിരി, നിലമ്പൂര്‍ മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിഹാബുദ്ദീന്‍ മച്ചിങ്ങല്‍, പി എം എം എസ് വൈ- ജില്ലാ പ്രോഗ്രാം മാനേജര്‍ കൃപ എന്‍ വി അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍, മത്സ്യ കര്‍ഷകര്‍, ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ച അർജുൻ രാജ് സി കെ യെ അനുമോദിച്ചു

Sharing is caring!