എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ച അർജുൻ രാജ് സി കെ യെ അനുമോദിച്ചു

എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ച അർജുൻ രാജ് സി കെ യെ അനുമോദിച്ചു

കരുളായി: എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ച അര്‍ജുന്‍ രാജ് സി കെ യെ അനുമോദിച്ചു. സിപിഐ ഭൂമിക്കുത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥിയെ അനുമോദിച്ചത്.

സിപിഐ ഭൂമിക്കുത്ത് ബ്രാഞ്ച് സെക്രട്ടറി ശശി പൊറ്റെക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ മനോജ് ഉപഹാര സമര്‍പ്പണം നടത്തി.വി വേലായുധന്‍,കെ.സലൂജ, ഷുഹൈബ് മൈലമ്പാറ എന്നിവര്‍ സംബന്ധിച്ചു.

വാരിക്കല്‍ സ്വദേശിയായ പുഷ്പരാജന്‍.സികെ ബിന്ദു ദമ്പതികളുടെ മകനാണ് അര്‍ജുന്‍ രാജ്. ഡോ:അഞ്ജലി.എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന സി കെ എന്നിവര്‍ സഹോദരിമാരാണ്.

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

Sharing is caring!