ആര്യാടന്‍ വാക്ക് പാലിച്ചു; നിലമ്പൂര്‍ ബൈപ്പാസ് നിര്‍മാണത്തിന് സാങ്കേതികാനുമതി
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസിന്റെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായതായി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അറിയിച്ചു. ബൈപാസിന്റെ തുടക്കമായി സി.എന്‍.ജി റോഡിലെ ഒ.സി.കെ പടി മുതല്‍ ചക്കാലക്കുത്ത് അര്‍ബന്‍ഹെല്‍ത്ത് സെന്ററിന് സമീപം വരെയുള്ള 2.460 കിലോ മീറ്റര്‍ ദൂരത്തിന്റെ പ്രവൃത്തിക്കാണ് സാങ്കേതികാനുമതി. റോഡിന്റെ ടാറിങ് അടക്കമുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കാനാവും.
ഇതോടൊപ്പം ഒ.സി.കെ പടിയിലെ ബൈപാസ് ജംങ്ഷന്‍ ഉള്‍പ്പെടെ നിലമ്പൂര്‍ കോടതിപ്പടി മുതല്‍ ഐ.സി.ഐ.സി ബാങ്ക് വരെ 600 മീറ്റര്‍ വരെ യുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്നപ്രവൃത്തികള്‍ക്കും അനുമതിയായിട്ടുണ്ട്.
സാങ്കേതികാനുമതിയായതോടെ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്ന് ഉടന്‍ പ്രവൃത്തി ആരംഭിക്കാനാവുമെന്നും എം.എല്‍.എ പറഞ്ഞു.
നിലമ്പൂര്‍ ടൗണില്‍ റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി ഫോറസ്റ്റ് ഓഫീസിന്റെ സ്ഥലം 161 മീറ്റര്‍ നീളത്തില്‍ 3 മീറ്റര്‍ വീതിയില്‍ വിട്ടുകിട്ടുന്നതിന് കളക്ടറുടെ അനുമതിയായി. വനംവകുപ്പ് വിട്ടു നല്‍കുന്ന സ്ഥലത്തിന് പകരം ചുങ്കത്തറയില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലംവിട്ടു നല്‍കും. ഫോറസ്റ്റ് ഓഫീസിന്റെ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പ്രതിസന്ധിയിലായ റോഡ് നവീകരണം ഉടന്‍ ആരംഭിക്കാനാവും. മൂന്നര പതിറ്റാണ്ടായി നിലമ്പൂര്‍ കാത്തിരിക്കുന്നതാണ് ബൈ പാസ് റോഡ്. കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ (സി.എന്‍.ജി) റോഡില്‍ ഒ.സികെ പടി മുതല്‍ വെളിയംതോടുവരെ 6 കിലോ മീറ്റര്‍ ദൂരത്തിലാണ് ബൈപാസ്റോഡ് വരുന്നത്.
രണ്ട് മാസത്തിനകം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകള്‍-റയില്‍വേയുടെ ഉറപ്പ്
മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ 36 കോടി അനുവദിച്ച് 2016 ഫെബ്രുവരിയില്‍ ബൈപാസിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നു. ഭൂമി വിട്ടു നല്‍കിയവര്‍ക്ക് 15.2 കോടി നഷ്ടപരിഹാരവും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷം ബൈപാസിന്റെ പ്രവൃത്തി ആരംഭിക്കാന്‍ നടപടിയുണ്ടായില്ല. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ബൈപാസിന്റെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിന് 35 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




