നിലമ്പൂരിൽ നവദമ്പതികളെ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നിലമ്പൂര്‍: മണലോടിയില്‍ യുവ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23) ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വീട്ടിനുള്ളിലെ സോഫയില്‍ മരിച്ചു കിടക്കുന്ന നിലയിലും. അമൃതയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണെന്ന് വ്യക്തമല്ല.
രണ്ടാളുടെയും കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുകള്‍ ഉണ്ട്. രാജേഷ് തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോലീസ് പറയുന്നു. മൂന്ന് ദിവസമായി അമൃത അവരുടെ അരീക്കോടുള്ള ബന്ധുവീട്ടിലായിരുന്നു. ബന്ധുവിന് രോഗമാണെന്ന് അറിഞ്ഞതിനാല്‍ പോയതായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വരണമെന്ന് രാജേഷ് പറഞ്ഞിരുന്നു. എന്നാല്‍മൂന്നാം ദിവസമായ ഇന്ന് രാവിലെയാണ് അമ്യത വീട്ടിലെത്തിയത്. രാജേഷിനെതൂങ്ങി മരിച്ച നിലയില്‍ കണ്ടതോടെ അതെ കയറില്‍ തന്നെ അമ്യതയും ജീവന്‍ ഒടുക്കുകയായിരുന്നു. നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ട രാജേഷിനെ അമ്മയാണ് എടുത്ത് കൊണ്ട് പോയി സോഫയില്‍ കിടത്തിയത്. മാനസിക അസാസ്ഥ മുള്ള മാതാവിന് മകന്‍ മരിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. രാജേഷ് മരിച്ച് മൂന്ന് മണിക്കൂര്‍ വിത്യാസത്തിലാണ് അമ്യത മരിച്ചത്.
മെസി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ
രാജേഷും അമൃതയും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇവര്‍ അമൃതക്ക് 18 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍പാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ കുറുങ്കുളം എലിപ്പാറ്റ ബാലകൃഷ്ണന്‍ എന്ന കുട്ടന്റെയും. തുളസിയുടെയും മകളാണ് അമ്യത. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




