മെസി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്​ദുറഹിമാൻ

മെസി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്​ദുറഹിമാൻ

മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും അത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.നമ്പംബര്‍ മാസത്തില്‍ കേരളത്തില്‍ വരുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്. അര്‍ജന്റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യത്തെ സ്‌പോണ്‍സര്‍ മാറിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌പോണ്‍സറോടും നവംബറില്‍ വരുമെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്. താന്‍ സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ചയ്ക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് കൊല്‍ക്കത്തയിലെ വ്യവസായി സതാദ്രു ദത്ത ഇന്നലെയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചത്.

ജില്ലയിലെ 18 വയസ്സ് വരെയുളള കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

Sharing is caring!