പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറ് പ്രതികളെ അറസ്റ്റ് ചെയ്തു

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറ് പ്രതികളെ അറസ്റ്റ് ചെയ്തു

പാണ്ടിക്കാട്: തട്ടിക്കൊണ്ടുപോയ പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായി വി.പി.ഷമീറിനെ (36) കൊല്ലം അഞ്ചൽ കുരുവിക്കോണത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി പുതുവീട്ടിൽ ഷംസീർ (30), സുഹൃത്തുക്കളായ ചാവക്കാട് സ്വദേശികളായ പണിക്കവീട്ടിൽ ഹംഷീർ എന്ന ആച്ചിക്ക (30), വെളിയങ്കോട് വീട്ടിൽ മുസ്തഫ എന്ന ഫയാസ് (28), പൊന്നാനി സ്വദേശി കിഴക്കകത്ത് വീട്ടിൽ അഫ്സൽ (30), കൊല്ലം സ്വദേശികളായ നൈഫ് മൻസിൽ വീട്ടിൽ മുഹമ്മദ് നൈഫ് (29), മൂട്ടക്കൽ ചാരുവിള വീട്ടിൽ ഷഹീർ (30) എന്നിവരാണ് ഇന്നലെ രാവിലെ 11.30ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന ഭാഗത്ത് നിന്ന് പിടികൂടിയത്.

ഷമീറിന്റെ സ്ഥാപനത്തിലെ മുൻ സ്റ്റാഫായിരുന്ന ഷംസീറിനെ ചില കാരണങ്ങളാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അതേത്തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഷംസീർ ഭീഷണി മുഴക്കിയിരുന്നു. ഷംസീറിന്റ 50ലധികം വ്യവസായ സംരംഭങ്ങളുടെ പാർട്ണർ കൂടിയായതിനാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും തട്ടിക്കൊണ്ട് പോവുന്നതിലേക്ക് നയിച്ചോ എന്നതും അന്വേഷിക്കുന്നുണ്ട്.

പ്രതികൾക്ക് വാഹനം നൽകിയവരുടെ സൂചനകളാണ് ആദ്യം ലഭിച്ചത്. അവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭിച്ചു. വാഹനം എറണാകുളം കടന്നെന്ന് മനസിലാക്കി. പിന്നീട് നടന്ന അന്വേഷണത്തിൽ കൊല്ലത്തുള്ള സുഹൃത്തുക്കളുടെ അടുത്തെത്തിയിരിക്കാം എന്ന നിഗമനത്തിലെത്തി. ഉടൻ കൊല്ലം റൂറൽ പൊലീസിന്റെ സഹായവും തേടി.

ഷമീറിന്റെ രണ്ട് തവണ എറണാകുളത്ത് വെച്ച് സ്വിച്ച് ഓൺ ആയതും നിർണായകമായി. തൃശൂരിലെത്തിയ പ്രതികൾ അവിടെ നിന്നും മറ്റൊരു കാറിലാണ് യാത്ര തിരിച്ചത്. വാഹനം വാടകയ്ക്ക് നൽകിയവരെയും ചോദ്യം ചെയ്യും. പ്രതികളുടെ ഫോൺ കോളുകളും പരിശോധിക്കും. ഇനിയും പ്രതികളുണ്ടാവാമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ രണ്ട് പേർക്കെതിരെ നേരത്തെയും വധശ്രമത്തിനെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ഷമീറിന് പരിക്കുകളൊന്നുമില്ലെങ്കിലും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മർദനമേറ്റെന്നാണ് ഷമീർ പറയുന്നത്. മറ്റ് ഗൂഢാലോചനകൾ നടന്നോ എന്ന് അന്വേഷിക്കും. പ്രതികളുടെ വാഹനങ്ങടക്കം കണ്ടെടുക്കും.

മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആർ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി പ്രേംജിത്ത്. എ, മങ്കട പോലീസ് ഇൻസ്പെക്ടർ അശ്വിത് എസ് കരൺമയിൽ, മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ മനോജ് കുമാർ എ.സി, കരുവാരക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജയൻ വി.എം എന്നിവരാണ് അന്വേഷണ സംഘത്തെ നയിച്ചത്.

മഞ്ചേരിയിലെ രണ്ടാമത്തെ ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശനിയാഴ്ച്ച തുറന്നു കൊടുക്കും

പാണ്ടിക്കാട് സ്റ്റേഷൻ എസ്.ഐ ശംസുദ്ധീൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, SCPO മാരായ ശശികുമാർ, മിഥുൻ, സേവീഷ്, CPO സുരേഷ്, സുൽഫീക്കർ പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിനേഷ്. കെ, പ്രശാന്ത്. കെ, കൃഷ്ണകുമാർ. എൻ.ടി, മനോജ്കുമാർ എം, പ്രഭുൽ. കെ, നിലമ്പൂർ ഡൻസാഫ് അംഗങ്ങളായ എസ്.സി.പി.ഒ അഭിലാഷ്. എസ്, നിബിൻദാസ്. ടി, ജിയോ ജേക്കബ്, ആസിഫ്, മലപ്പുറം ഡൻസാഫ് അംഗങ്ങളായ SCPO ദിനേഷ്. കെ, മുഹമ്മദ് സലീം. പി, ബിജു.വി.പി, രഞ്ജിത്ത്. ആർ, തിരൂർ ഡൻസാഫ് അംഗങ്ങളായ SI പ്രകാശ്. എ, ASIമാരായ ജയപ്രകാശ്. പി.വി, രാജേഷ്. സി.വി, ജില്ലാ സൈബർ സെല്ലിലെ എസ് ഐ ബിജു കെ. പി, എ എസ് ഐമാരായ പ്രശോഭ്, ഷൈലേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!