കൊണ്ടോട്ടി സമ്പൂർണ്ണ ഡിജിറ്റൽ മണ്ഡലമാക്കണം: ടിവി ഇബ്രാഹിം എംഎൽഎ
കൊണ്ടോട്ടി: കേന്ദ്ര സർക്കാർ ബി.എസ്.എൻ.എൽ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടിയിലെ എല്ലാ പഞ്ചായത്തുകളും സമ്പൂർണ്ണ ഡിജിറ്റൽ മണ്ഡലമാക്കണമെന്ന് എം.എൽ.എ ടിവി ഇബ്രാഹിം ആവശ്യപ്പെട്ടു. വാഴയൂർ പഞ്ചായത്തിലെ കാരാടിൽ പുതുതായി സ്ഥാപിച്ച ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം ഡിജിറ്റൽ ലോകത്തേക്ക് മാറുന്ന പഞ്ചായത്തുകളുടെ വളർച്ചക്ക് ഉദ്യമി പോലെയുള്ള പദ്ധതികൾ വലിയ ഗുണം ചെയ്യുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
വാഴയൂർ പഞ്ചായത്തെ പദ്ധതിയിൽ ഉടൻ ഉൾപ്പെടുത്താമെന്നും മറ്റ് പ്രദേശങ്ങളെ ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നും ബി.എസ്.എൻ.എൽ ഡി .ജി.എം അനിത സുനിൽ ഉറപ്പ് നൽകി.
ഉദ്യമിയുടെ ഫേസ് 3 ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ മാസ്റ്റർ നിർവഹിച്ചു. ബി.എസ്.എൻ.എൽ മലപ്പുറം എ.ജി.എം ശ്രീമതി ഉമ, എസ്.ഡി.ഇ. ശ്രീമതി നിഷാന എം സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി .ജി.എം അനിത സുനിൽ അധ്യക്ഷയായി. യൂണൈറ്റഡ് ഇൻഫ്ര എം.ഡി. സന്തോഷ് വി.പി. സ്വാഗതവും ഷൈജു ജി.എസ്. നന്ദിയും പറഞ്ഞു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതായി എം എസ് എഫ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




