സഹനങ്ങളുടെ പുരാവൃത്തം – കവര്‍ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു

സഹനങ്ങളുടെ പുരാവൃത്തം – കവര്‍ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു

മലപ്പുറം: 1921 ലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പേരില്‍ മലബാറില്‍ നിന്നും ആന്ധമാനിലേക്ക് നാടു കടത്തപ്പെട്ടവരുടെ ജീവ ചരിത്രം പറയുന്ന പുസ്തകത്തിന്‍റെ കവര്‍ പേജ് റിലീസ് ചെയ്തു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമരത്തിന് ഇറങ്ങിയവരും അല്ലാത്തവരുമായി നിരവധി പേരെ നേരിട്ടും വിവിധ ജയിലുകളില്‍ നിന്നും ആന്തമാനിലേക്ക് പറിച്ച് നട്ടതിന്‍റെ കഥ പറയുന്നതാണ് സഹനങ്ങളുടെ പുരാവൃത്തം എന്നു പേരിട്ട പുസ്തകം. കേരള പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കവർ പ്രകാശനം ചെയ്തു.

ആന്തമാനിലേക്ക് നാട് കടത്തപ്പെട്ട മലബാറിലെ മാപ്പിളപ്പോരാളികളുടെ ജീവിത ചരിത്രം കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രൻ എഴുതി മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകമാക്കി പുറത്തിറക്കുന്നത്. വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്ന സഹനങ്ങളുടെ പുരാവൃത്തം ഒരു മാസക്കാലം ആന്തമാനിൽ താമസിച്ച് മാപ്പിളപ്പോരാളികളുടെ അനന്തരാവകാശികളിൽ നിന്നും നേരിട്ടറിഞ്ഞും അന്വേഷിച്ചും കണ്ടെത്തിയതുമായ ചരിത്രാനുഭവങ്ങളാണ്. സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള വീര്യമായിരുന്നു 1921 ലെ മലബാർ സമരം. നിരായുധരായ മാപ്പിളപ്പോരാളികളുടെ വീര്യത്തെ നേരിടാനാവാത്ത സർവ്വായുധരായ ബ്രട്ടീഷ് പട്ടാളം സമരക്കാരെ കൊന്നൊടുക്കുകയും ഭീകരമായ ക്രൂരതയുമാണ് അഴിച്ച് വിട്ടത്. പൂക്കോട്ടൂരും മേൽമുറിയും പോത്തുവെട്ടിപ്പാറയിലും പന്തല്ലൂരിലും പുൽപ്പറ്റയിലുമടക്കം മലപ്പുറത്തിൻ്റെ വിവിധ ദിക്കുകളിൽ ശേഷിപ്പുകൾ നൂറാണ്ടിനിപ്പുറവും ജീവിച്ചിരിക്കുന്ന തെളിവുകളാണ്. പൂക്കോട്ടൂർ യുദ്ധത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ചവരെ കൂട്ടമായി പിലാക്കലിൽ ഖബറടക്കിയതും മേൽമുറിയിലെ വീട്ടുമുറ്റത്തെ ഖബറുകളും ബ്രട്ടീഷ് പട്ടാള മേധാവികളുടെ കല്ലറകളും തീക്ഷണ സമരത്തിൻ്റെ അടയാളങ്ങളാണ്.ഇക്കാലത്താണ് മലബാറിലെ നിരവധി കുടുംബങ്ങളെ അനാഥമാക്കി പട്ടാളം ക്രൂരമായി അക്രമിച്ച് മാപ്പിളപ്പോരാളികളെ ആന്ധമാനിലേക്ക് നാടുകടത്തുന്നത്. കുത്തിനിറച്ച പത്തേമാരിയിൽ പലരും ജീവനറ്റ ശരീരത്തെ നടു കടലിൽ തള്ളിയും ജീവൻ്റെ തുടിപ്പവവശേഷിക്കുന്നവർ ക്രൂരമായ തടവുജീവിതാനന്തരത്തിലാണ് ശേഷിക്കുന്നവർ ആന്ധമാൻ ദ്വീപിൽ ജീവിതം തുടങ്ങുന്നത്. അവർ ആന്ധമാൻ പ്രദേശത്തെ വണ്ടൂരും മലപ്പുറം മഞ്ചേരിയുമൊക്കെ പേരിട്ട് വിളിച്ചു.അനുഭവം അറിഞും കണ്ടും കേട്ടും ഇന്ന് പോരാളികളുടെ പിൻതലമുറ ജീവിക്കുന്ന ആന്ധമാനിൻ്റെ അനുഭവം തുല്യതയില്ലാത്തതാണ്. ജന്മനാടിൻ്റെ വൈകാരികത തളം കെട്ടിയ സമകാല മനുഷ്യരുടെ അനുഭവങ്ങളെയും പോരാളികൾ സഹിച്ച ത്യാഗവും ക്രൂരതയും പുസ്തകത്തിൽ പ്രതിപാദിക്കും. അവിസ്മരണീയമായ ചിത്രങ്ങളും ചരിത്ര രേഖകളും ഉള്ളടക്കം ചെയ്യുന്നതാവും പുസ്തകം.

ചരിത്ര സത്യങ്ങൾ തിരസ്ക്കരിക്കുന്ന കാലത്ത് പുതിയ തലമുറക്ക് തുല്യതയില്ലാത്ത സമര ചരിത്രം പകർന്ന് നൽകുകയാണ് മുസ് ലിം യൂത്ത് ലീഗ് ലക്ഷ്യം വെക്കുന്നത്.വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും എം.പി.നാരായണ മേനോനും നയിച്ച പോരാട്ടം തികഞ സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് നിസംശയം തലമുറക്ക് പകരൽ അനിവാര്യമാണ്.മലബാർ പോരാളികൾ മാത്രമല്ല ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ആന്ധമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ചരിത്രം കൂടി രേഖപ്പെടുത്തുന്നതാണ് പുസ്തകം. ജാപ്പനീസ് അധിനിവേശമടക്കം പറയുന്ന പുസ്തകത്തിന്‍റെ പ്രീ ബുക്കിംഗ് ഉടനെ ആരംഭിക്കും.

നിലമ്പൂരിലേക്ക് മെമു സർവീസ്; ട്രെയിനോടും മുന്നേ ക്രെഡിറ്റ് എടുക്കാനുള്ള ഓട്ടം തുടങ്ങി രാഷ്ട്രീയ നേതാക്കൾ

കൈരളി ബുക്സ് പ്രസാധനത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലയാളത്തിന് സമർപ്പിക്കുന്ന പുസ്തകത്തിൻ്റെ കവര്‍ റിലീസിംഗില്‍ മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പിഎ സലാം, യൂത്ത് ലീഗ് ഭാരവാഹികളായ ബാസിഹ് മോങ്ങം, ഷമീര്‍ ബാബു മൊറയൂര്‍, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ എഎം അബൂബക്കര്‍, എം.പി മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബൈര്‍ മൂഴിക്കല്‍, സുഹൈല്‍ പറമ്പന്‍, മുനിസിപ്പല്‍ സെക്രട്ടറി ബാപ്പന്‍ കാരാതോട് എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!