പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി

പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി

പാണ്ടിക്കാട്: പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി. ടൗണില്‍ വിന്നേഴ്‌സ് ഗ്രൗണ്ടിന് സമീപത്തെ വട്ടിപ്പറമ്പത്ത് ഷമീറിനെ(36)യാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടു പോയത്. യുഎഇയില്‍ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് ഷമീര്‍. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.

ടൗണില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്ത് വച്ച് ഇന്നോവ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പിടികൂടി കൊണ്ടുപോവുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ദുബായില്‍ വ്യവസായിയായ ഷമീര്‍ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബായിലുള്ള സാമ്പത്തിക ഇടപാടാകാം തട്ടികൊണ്ടു പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

തട്ടികൊണ്ടു പോയവര്‍ ഒന്നര കോടി രൂപ കുടുംബത്തോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മലപ്പുറം പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ പോലീസിന് ലഭ്യമായതായും ഷമീറിനെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായും സൂചനയുണ്ട്.

നിലമ്പൂരിലേക്ക് മെമു സർവീസ്; ട്രെയിനോടും മുന്നേ ക്രെഡിറ്റ് എടുക്കാനുള്ള ഓട്ടം തുടങ്ങി രാഷ്ട്രീയ നേതാക്കൾ

Sharing is caring!