ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; മലപ്പുറം പോലീസ് സ്റ്റേഷനു മുന്നിൽ വാഴനട്ട് യൂത്ത് ലീ​ഗ് പ്രതിഷേധം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; മലപ്പുറം പോലീസ് സ്റ്റേഷനു മുന്നിൽ വാഴനട്ട് യൂത്ത് ലീ​ഗ് പ്രതിഷേധം

മലപ്പുറം: കണ്ണൂർ സെൻട്രൽ ജയിലിലെ ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടം ആഭ്യന്തരവകുപ്പിന്റെ വീഴ്ച എന്ന് മുസ്ലിം യൂത്ത് ലീഗ്. വൻ സുരക്ഷാ സംവിധാനങ്ങളുടെയും ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് ഗോവിന്ദചാമി ജയിൽ ചാടിയെന്ന ജയിലധികൃതരുടെ വാദം സിനിമാകഥകള്‍ പോലെയെ കരുതാനാവൂ. ഭരണവിരുദ്ധ വികാരവും സ്വന്തം കൊട്ടേഷൻ സംഘത്തെ സംരക്ഷിക്കുന്നതിനും വേണ്ടി സിപിഐഎമ്മിന്‍റെ ഗൂഢാലോചന സംശയിക്കണം.

ഏഴു മീറ്റര്‍ ഉയരത്തിലുള്ള മതിലും പെൻസിങ് ചെയിനും തനിയെ ചാടി കടക്കുന്നതിന് സാധാരണ രൂപത്തിൽ കഴിയില്ലെന്നിരിക്കെ ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമിക്ക് ജയിലിനകത്തു നിന്നും സഹായം ലഭിച്ചുവോയെന്ന് അന്വേഷിക്കണം. സിപിഐഎം പാര്‍ട്ടി ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊടി സുനിക്കും കിർമാണി മനോജിനും ഷാഫിക്കും പരോൾ കൊടുക്കുന്നതിനിടയിൽ സംഭവിച്ച വീഴ്ചയാണ് ഇതൊന്നും ആക്ഷേപമുണ്ട്. കേരളത്തിൻറെ ആഭ്യന്തരവകുപ്പിന് വന്ന വീഴ്ചയിൽ പ്രതിഷേധിച്ച് മലപ്പുറം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോട്ടപ്പടി പോലീസ് സ്റ്റേഷന് മുമ്പിൽ ആഭ്യന്തരവകുപ്പിന്‍റെ പേരില്‍ വാഴ വെക്കുകയും ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് എ പി ഷരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, വൈസ് പ്രസിഡണ്ട് മാരായ എസ് അദിനാൽ സമീർ കപൂർ സലാം വളമംഗലം സെക്രട്ടറിമാരായ റബീബ് ചെമ്മൻകടവ് ശിഹാബ് അരീക്കത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബൈർ മൂഴിക്കൽ സിടി ഉമ്മർകുട്ടി സുഹൈൽ പറമ്പൻ, അഡ്വ അഫീഫ് പറവത്ത് മുനിസിപ്പല്‍ മുസ് ലിം ലീഗ് സെക്രട്ടറിമാരായ ഈസ്റ്റേണ്‍ സലീം, കെകെ ഹകീം എന്നിവർ നേതൃത്വം നല്‍കി. പോലീസ് സ്റ്റേഷന് മുമ്പില്‍ വാഴ വെച്ചതിനെതിരെ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തിരൂരിൽ ഓട്ടോ കുഴിയിൽ ചാടി; അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു

Sharing is caring!