തിരൂരിൽ ഓട്ടോ കുഴിയിൽ ചാടി; അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു
തിരൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്.
വ്യാഴാഴ്‌ച രാത്രിയായിരുന്നു അപകടം. പുറമണ്ണൂർ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. ബൾക്കീസിന്റെ്റെ മടിയിലായിരുന്നു ഫൈസ. കുഴിയിൽ വീണ് ഓട്ടോറിക്ഷ പൊങ്ങി യതോടെ ഫൈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരു ന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടയ്ക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങൾ: ഫാസിൽ, അൻസിൽ.
ഫറോക്ക് പുതിയപാലത്തിൽ അപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




