ഫറോക്ക് പുതിയപാലത്തിൽ അപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു

ഫറോക്ക് പുതിയപാലത്തിൽ അപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു

കൊണ്ടോട്ടി: ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.

കൊണ്ടോട്ടി തുറക്കൽ മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിൽ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴി തിരിച്ചുവിടുകയാണ്.

ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീർ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്. ഇടിയിൽ വാഹനം പൂർണമായും തകർന്നു. ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീർ മരിച്ചു. ഇവരടക്കം എട്ട് പേർ അപകടത്തിൽപെട്ടു.

കടലുണ്ടിയിൽ പുഴയിൽ മീൻപിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു

Sharing is caring!