കടലുണ്ടിയിൽ പുഴയിൽ മീൻപിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു
കടലുണ്ടി: മണ്ണൂർ പാറക്കടവ് ഭാഗത്ത് പുഴയിൽ മീൻ പിടിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. മണ്ണൂർ ചുള്ളിപ്പടന്ന പരേതനായ പവിത്രന്റെ മകൻ ശബരി (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
വിവരം അറിഞ്ഞ് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ്, സ്കൂബ ടീം, റെസ്ക്യൂ ടീം, ടി ഡി ആർ എഫ് സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി തിരച്ചിൽ നടത്തി രാത്രി 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തേഞ്ഞിപ്പലം പോലീസ്, കടലുണ്ടി എയ്ഡ് പോസ്റ്റ് പോലീസ് സംഭവസ്ഥലത്തു എത്തി.
ഷീബയാണ് ശബരിയുടെ മാതാവ്, സഹോദരി രൂപ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ പഞ്ചായത്ത് മെംബർ ടി പി ഹാരിസിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ‍് ചെയ്ത് മുസ്ലിം ലീഗ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




