കാന്തപുരവുമായി ബന്ധമുള്ളവർ കുടുംബവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു. വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.
കേസിൽ വധശിക്ഷ നീട്ടിയ ശേഷം ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നാണ് വിവരം. നേരത്തെ നയതന്ത്ര വഴിയിൽ ചില നീക്കങ്ങൾ നടത്തിയെന്ന് അവകാശപ്പെട്ടവർ ഇക്കാര്യത്തിൽ എന്തെങ്കിലും പുതിയ നീക്കങ്ങൾ നടത്തിയതായി സൂചനയില്ല. കാന്തപുരത്തിന്റെ സുഹൃത്തായ യമനിലെ പണ്ഡിതർ മുഖേന നടത്തിയ നീക്കമാണ് വധശിക്ഷ നീട്ടിവെക്കാൻ കാരണമായതെന്നായിരുന്നു റിപ്പോർട്ടുകൾ.
നിമിഷ പ്രിയയുടെ മോചനകാര്യത്തില്‍ യമന്‍ പൗരന്‍മാരെ പ്രകോപിപ്പിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന് കഴിഞ്ഞ ദിവസം കാന്തപുരം എപി വിഭാഗം സമസ്ത നേതാവായ പ്രൊഫസര്‍ എകെ അബ്ദുള്‍ ഹമീദ് പറഞ്ഞിരുന്നു. ഒരു പണിയും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുകയാണല്ലോ വേണ്ടത്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വി എസിന്റെ ആലപ്പുഴയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി ബുഖാരി തങ്ങൾ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




