കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറിൽ മരിച്ച നിലയിൽ യുവാവ്
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂര്‍ക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കില്‍ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്. തലേന്ന് രാത്രി ജാഫറും അഷ്റഫും ഭക്ഷണം കഴിക്കാനായി പുറത്തു പോയിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാര്‍ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാര്‍, പോര്‍ച്ചില്‍ നിര്‍ത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.
ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അപ്പുറത്താണ് ജാഫറിന്റെ വീട്. ജാഫര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നു നോക്കുമ്പോഴാണ് ജാഫര്‍ കാറില്‍ ഇരിക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനം സ്വന്തമാക്കി ഹസീനയും മക്കളും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




