കനത്ത മഴയിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം
മലപ്പുറം: കനത്ത മഴയിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം. മലപ്പുറത്ത് വിവിധ ഇടങ്ങളിൽ അതിശക്തമായ മഴയാണ് തിങ്കളാഴ്ച്ച പെയ്തത്.
വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ പഞ്ചായത്തിൽ സൂപ്പർ ബസാർ ചീനിക്കുളം പള്ളി റോട്ടിൽ ആണ് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു ഒരു ഭാഗത്തേക്കുള്ള വൈദ്യുതി പൂർണമായും മുടങ്ങിയത്.
ചീനിക്കുളം കാവോടൻ കുഞ്ഞി മുഹമ്മദിൻ്റെ വീട്ടു വളപ്പിലെ അക്കേഷ്യ മരമാണ് കാറ്റിൽ പെട്ട് വൈദ്യുതി ലൈനിലേക്ക് വീണത്.
വീഴ്ചയിൽ വീടിന്റെ ചുറ്റു മതിൽ ഭാഗികമായി തകർന്നു. രണ്ടു ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു തൂങ്ങി തൊട്ടടുത്ത ചോലയിൽ സലാമിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
ഇന്നലെ രാത്രി 10 മണിയോടെ മരം വീണ് റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7മണിയോടെ ആക്സിഡൻറ് റസ്ക്യൂ 24X7 ഡിഫൻസ് ടീം അംഗം ശാഫി പറമ്പിൽപീടിക ഉൾപ്പെടെയുള്ള സന്നദ്ധസേവകർ ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
എടരിക്കോട് പഞ്ചായത്ത് പതിനാറാം വാർഡിൽ ഇന്ന് പുലർച്ചെ 4.45ന് കെ ടി സഖാഫിയുടെ മുറ്റത്തിന്റെ ഭാഗവും അഞ്ചു മീറ്ററിൽ അധികം ഉയരമുള്ള 30മീറ്ററിൽലധികം നീളവുമുള്ള മതിൽ ബെൽറ്റ് ഉൾപ്പെടെ തൊട്ടടുത്ത താമസിക്കുന്ന ഇസ്മായിൽ ഹുദവിയുടെ വീടിന് മുകളിൽ പതിച്ചു. ആളുകൾക്ക് പരിക്കില്ല.
പെരുവള്ളൂർ പത്തൊമ്പതാം വാർഡിൽ പേങ്ങാട്ടിൽ കളത്തിങ്ങൽ അപ്പുവിന്റെ മകൻ ബിനുവിന്റെ വീട്ടിൽ പ്ലാവ് വീണു ബാത്റൂം തകർന്നു. ആളപായമില്ല. സന്നദ്ധ സേന പ്രവർത്തകർ മരം മുറിച്ചുമാറ്റി വീട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കി കൊടുത്തു.
സന്ദർശന വിസയിൽ യുഎഇയിലെത്തിയ വളാഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മഞ്ചേരിയിൽ അപാർട്മെന്റിന്റെ ചുറ്റുമതിൽ തകർന്ന് വീണ് ഒരു അപാർട്മെന്റിന് കേടുപാട് സംഭവിച്ചു. കനത്ത മഴയിലാണ് അപകടം നടന്നത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




