ചാമക്കയം പാർക്കിൽ ഇനി ആരോഗ്യസംരക്ഷണത്തിന് ഓപ്പൺ ജിമ്മും

ചാമക്കയം പാർക്കിൽ ഇനി ആരോഗ്യസംരക്ഷണത്തിന് ഓപ്പൺ ജിമ്മും

മലപ്പുറം: നഗരസഭ ചാമക്കയം പാർക്കിൽ നിർമ്മിച്ച ഓപ്പൺ ജിം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിലവിൽ പാണക്കാട് ചാമക്കയം പാർക്കിൽ പ്രഭാത നടത്തങ്ങൾക്കും, മറ്റുമായി നിരവധി ആളുകളാണ് ദിനേനയെന്നോണം എത്തുന്നത്. പ്രഭാത നടത്തക്കാർക്ക് ഓപ്പൺ ജിം ഉൾപ്പെടെയുള്ള എക്യുപ്മെന്റുകൾ സ്ഥാപിച്ചതോടുകൂടി ചാമക്കയം പാർക്ക് കൂടുതൽ ആകർഷകമാകും.

മാറിയ ജീവിത ചുറ്റുപാടുകളിൽ ജീവിതശൈലി രോഗങ്ങൾ പോലുള്ള പ്രതിരോധിക്കുന്നതിൽ ശാസ്ത്രീയമായ ആരോഗ്യ സംരക്ഷണത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ചാമക്കയം പാർക്കിലെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ കാലക്രമത്തിൽ ഒന്നിനും സമയം തികയാതെ വരുന്ന മാനുഷിക ചുറ്റുപാട് ക്ഷണിച്ചുവരുത്തുന്നത് വലിയ അനാരോഗ്യത്തിന്റെ അവസ്ഥകളിലേക്കാണ്. പുതിയ തലമുറയെ മയക്കുമരുന്ന് പോലുള്ള മേഖലകളിലേക്ക് വഴിതെറ്റി പോകുന്നതിന് പകരം ആരോഗ്യ ബോധവും ആരോഗ്യ സംരക്ഷണ ചിന്താഗതിയുമുള്ള തലമുറയാക്കി മാറ്റുന്നതിൽ ഇത്തരത്തിലുള്ള പൊതു സൗകര്യങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും തങ്ങൾ പറഞ്ഞു. മലപ്പുറം നഗരസഭ സർവ മേഖലകളിലും നക്ഷത്ര ശോഭയോടെ പ്രവർത്തിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് തങ്ങൾ പറഞ്ഞു.

സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരി , കൗൺസിലർമാരായ മഹ്മൂദ് കോതേങ്ങൽ, ഇ.പി സൽമ ടീച്ചർ, പികെ അസ് ലു, മലപ്പുറം ഡിവൈഎസ്പി എം.മുഹമ്മദ് ഹനീഫ, സഹൽ സ്രാമ്പിക്കൽ, ബാപ്പു പഞ്ചിളി, മുഹമ്മദ് ശരീഫ് കോണോത്തടി എന്നിവർ പ്രസംഗിച്ചു.

ആറുവരിപ്പാത തകർന്നിടത്തേക്കുള്ള ‘ടൂർ’ അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടർ

Sharing is caring!