ആറുവരിപ്പാത തകർന്നിടത്തേക്കുള്ള ‘ടൂർ’ അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടർ
മലപ്പുറം: കൂരിയാട് ആറുവരിപ്പാത തകര്‍ന്നത് കാണാനെത്തുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്.
ദുരന്തത്തെ ടൂറിസം ആയി കാണരുതെന്നും കൂടുതല്‍ ആളുകള്‍ പോകുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ പ്രദേശത്തേക്ക് വരുന്നത് തടയേണ്ടി വരും. കൂരിയാട് അപകടത്തില്‍ വീണ്ടും ദേശീയ പാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാതെ ഗതാഗതം ക്രമീകരിക്കും. കൂരിയാട്ടെ വലതുവശത്തെ സര്‍വീസ് റോഡ് തുറന്നു കൊടുക്കാം എന്നാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്. അവിടെ ചില അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് എന്‍ എച്ച് ഐ അറിയിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിനു മുന്‍പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ധ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്യുകയും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
താലൂക്ക് ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിന് മലപ്പുറം നഗരസഭ സമ്മതപത്രം കൈമാറി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




