താലൂക്ക് ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിന് മലപ്പുറം നഗരസഭ സമ്മതപത്രം കൈമാറി

താലൂക്ക് ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിന് മലപ്പുറം നഗരസഭ സമ്മതപത്രം കൈമാറി

മലപ്പുറം: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി നഗരസഭ മലപ്പുറം കുന്നുമ്മലിൽ കണ്ടെത്തിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതിനുള്ള ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിനുള്ള സമ്മതപത്രം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ജില്ലാ മെഡിക്കൽ ഓഫീസർ കെ രേണുകക്ക് കൈമാറി. പൂർണമായി സജ്ജമായ സൗകര്യങ്ങളോടുകൂടി ബെഡുകൾ ഉൾപ്പെടെയുള്ളത് തയ്യാറാക്കിയ കെട്ടിടമാണ് നഗരസഭ കണ്ടെത്തി ആരോഗ്യവകുപ്പിന് കൈമാറാനുള്ള സമ്മതമറിയിച്ചത്. ഡിഎം ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ ആവശ്യമായ മെഡിക്കൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റാഫിനെ അടിയന്തരമായി നിയമിച്ചു നൽകണമെന്നും നഗരസഭ ചെയർമാൻ മെഡിക്കൽ ഓഫീസറോട് അഭ്യർത്ഥിച്ചു. നഗരസഭ സമ്മതം അറിയിച്ച സാഹചര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഇടപെടലുകൾ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകി.

ആരോഗ്യവകുപ്പും, നാഷണൽ ഹെൽത്ത് മിഷൻ ഉൾപ്പെടെയുള്ളവയിൽ നിന്ന് മെഡിക്കൽ സ്റ്റാഫിനെ നിയമിക്കണമെന്നും മഴക്കാലം എത്തുന്നതോടുകൂടി പടർന്നു പിടിച്ചേക്കാവുന്ന പനി പോലുള്ള സാഹചര്യത്തെ നേരിടുന്നതിന് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. ജില്ല മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടന്ന ചർച്ചയിൽ ചെയർമാൻ മുജീബ് കാടേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ സക്കീർ ഹുസ്സൈൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷിബുലാൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.രാജഗോപാൽ, സികെ ശിഹാർ എന്നിവർ പങ്കെടുത്തു.

മലപ്പുറം താലൂക്ക് ആശുപത്രിക്ക് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ച് സി പി ഐ

Sharing is caring!