മലപ്പുറം താലൂക്ക് ആശുപത്രിക്ക് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ച് സി പി ഐ

മലപ്പുറം താലൂക്ക് ആശുപത്രിക്ക് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ച് സി പി ഐ

മലപ്പുറം: താലൂക്ക് ആശുപത്രിയെ നോക്ക്കുത്തിയാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐയുടെ നേതൃത്വത്തില്‍ മലപ്പുറം താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ സൂചന സമരം സംഘടിപ്പിച്ചു. പ്രതിഷേധം സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു. എല്‍സി സെക്രട്ടറി ഷംസു കാട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു.

താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയും, ഓപ്പറേഷനും ഉള്‍പ്പെടെയുള്ള വളരെ അടിയന്തിര സേവനങ്ങളടക്കം നിലച്ച അവസ്ഥയാണ് നിലവില്‍. ദിനേന ആയിരത്തിലതികം വരുന്ന രോഗികളുടെ ഏക ആശ്രയ കേന്ദ്രമാണ് താലൂക്ക് ആശുപത്രി. മലപ്പുറം നഗരസഭയാണ് ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. എന്നാല്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കും വിധത്തില്‍ താലൂക്ക് ആശുപത്രിയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ നഗരസഭയുടെ മെല്ലെ പോക്ക് ഏറെ സംശയം ഉള്ളവാക്കുന്നതാണ് സിപിഐ ആരോപിച്ചു. വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ അധികാരികള്‍ മുന്‍കൈയെടുത്തിലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സി എച്ച് നൗഷാദ് പറഞ്ഞു. മലപ്പുറം മണ്ഡലം സെക്രട്ടറി അഡ്വ. മുസ്തഫ കൂത്രാടന്‍, എം എ റസാഖ്, വിനോദ് ഗംഗാധരന്‍, വീരഭദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വീട് വെക്കാന്‍ സ്ഥലംനല്‍കണം-ആദിവാസികള്‍ നിവേദനം നല്‍കി

Sharing is caring!