വീട് വെക്കാന്‍ സ്ഥലംനല്‍കണം-ആദിവാസികള്‍ നിവേദനം നല്‍കി
മലപ്പുറം: പുലാമന്തോള്‍ വില്ലേജ് ചിരട്ടാമലയിലെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ ആദിവാസികള്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി അനവദിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തി താല്‍ക്കാലികമായി നല്‍കിയ സ്ഥലത്ത് ഷെഡ് കെട്ടിയാണ് അഞ്ചോളം കുടുംബങ്ങള്‍ കഴിയുന്നത്. മഴ ആരംഭിച്ചതോടെ ഷെഡ് ചോര്‍ന്നൊലിക്കുകയാണ്.
ഇവിടെയുള്ള സര്‍ക്കാര്‍ പുറംപോക്ക് ഭൂമി പതിച്ച് നല്‍കുന്നതിനായി നേരത്തെ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നിവേദനത്തില്‍ പറഞ്ഞു.ഇവരുടെ പൂര്‍വികരെ അടക്കം ചെയ്തതും ഈ മണ്ണിലാണ്. ഇവര്‍ക്ക് വീട് വെയ്ക്കാന്‍ പുലാമന്തോള്‍ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതിനാല്‍ വീട് നിര്‍മ്മാണം നടന്നില്ല. പുരാതന ആദിവാസി വിഭാഗത്തില്‍പ്പെട്ട തങ്ങള്‍ക്ക് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു. കേരള മനുഷ്യാവകാശ സംഘടനയും ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




