സംസ്ഥാന നേതാക്കൾക്ക് സ്വീകരണമൊരുക്കി ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ

മലപ്പുറം: ഓള് കേരള ഗോൾഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് മലപ്പുറം ജില്ലാ കണ്‍വെന്‍ഷനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. മലപ്പുറം എം എല്‍ എ പി ഉബൈദുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്വര്‍ണ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പലവട്ടം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. ഇനിയും അവര്‍ നേരിടുന്ന നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഉബൈദുള്ള കൂട്ടിച്ചേര്‍ത്തു.
സംഘടന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഖ്യാതിഥിയായിരുന്നു. സ്വര്‍ണ മോഷണ കേസുകളില്‍ മോഷ്ടിച്ച സ്വര്‍ണമാണെന്ന് അറിയാതെ ആഭരണങ്ങള്‍ വാങ്ങുന്ന ജ്വല്ലറി ഉടമകള്‍ക്ക് നേരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രൂരതയ്ക്കെതിരെ സംഘടന പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് നേരെ വരുന്ന ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയെ കൊണ്ടുവരാനെന്ന പേരില്‍ സംഘടനയുമായി ബന്ധമില്ലാത്ത ചിലര്‍ പണപ്പിരിവടക്കം നടത്തിയിരുനെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവും, നികുതി വരുമാനവും എത്രയാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കണ്‍വെഷനില്‍ പ്രമേയം അവതരിപ്പിച്ചു.
കണ്വെന്ഷനോടുബന്ധിച്ച് വിവിധ നികുതികളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ചാര്‍ട്ടഡ് അക്കൗണ്ടന്റ് ജംഷീദ് ആദത്തിന് കീഴില്‍ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ വിവിധ റോഡ് ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചിരുന്നു.
കൂരിയാട് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു, നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ
സംഘടന ജില്ലാ അധ്യക്ഷന്‍ സി ടി അബ്ദുല്‍ അസീസ് ഏര്‍ബാദ് അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അക്ബര്‍ സ്വാഗതം പറഞ്ഞു. ജി ജെ ഇ പിട സി റോഡ് ഷോ സൗത്ത് റീജണല്‍ ചെയര്മാന് മഹേന്ദ്രകുമാര്‍ തായല്‍ ഉദ്ഘാടനം ചെയ്തു. കെ ജെ ഐ എഫ് ഹൈദരബാദ് എക്സിബിഷന് അവതരണം യുണൈറ്റഡ് എക്സിബിഷന് പ്രൊജക്റ്റ് ഹെഡ് വി കെ മനോജ് അവതരിപ്പിച്ചു.
സംഘടന വര്‍ക്കിങ്ങ് പ്രസിഡന്റ് പി കെ അയമുഹാജി, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ബി പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീര്‍ ഹുസൈന്, പി ടി അബ്ദുറഹ്മാന് ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് പൂവില്‍,സി എച്ച് ഇസ്മയില്‍ ഹാജി, എന്‍ ടി കെ ബാപ്പു, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് മുസ്തഫ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എ എന്‍ കെ ഹംസ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി