ഇടത് സർക്കാരിന്റെ ഭരണത്തിനെതിരെ യൂത്ത് ലീഗിന്റെ പ്രതിഷേധം
മലപ്പുറം: ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി സർക്കാറിനെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറത്ത് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായിക്കാലം, കാലിക്കാലം എന്ന പ്രമേയത്തിൽ സമരക്കോലം സംഘടിപ്പിച്ചു. പിണറായിയുടെ പ്രതീകാത്മക കോലം കാലി ചാക്ക് കൊണ്ട് മൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജനവഞ്ചനയുടെ ഒമ്പത് വർഷങ്ങളാണ് പിണറായി സർക്കാർ പിന്നിടുന്നത്. കേരളത്തിൻ്റെ സാമൂഹ്യ – സാമ്പത്തിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ എല്ലാ രംഗത്തും വലിയ പരാജയമായ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണകൂടമായി മാറി ജനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. പാവങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമ പെൻഷനുകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.
എന്നാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം സർക്കാറിൻ്റെ വാർഷികാഘോഷം ആഢംബരപൂർവ്വം നടത്തുന്ന തിരക്കിലാണ് ഇടത്പക്ഷ സർക്കാർ. വേതന വർധനവിനായി ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളും സപ്ലൈകോ സ്റ്റാളുകളും അവശ്യസാധനങ്ങളില്ലാതെ കാലിയായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആശുപത്രികളിൽ ആവശ്യമായ മരുന്നും ജീവനക്കാരുമില്ലാതെ ആരോഗ്യവകുപ്പ് പാവങ്ങൾക്ക് നിരന്തരമായി ദുരിതം സമ്മാനിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണം പോലും ഫണ്ടില്ലാത്തതിൻ്റെ പേരിൽ താറുമാറായിരിക്കുന്നു. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് കോടികൾ മുടക്കാൻ സർക്കാറിന് ഫണ്ടുണ്ട്. സാധാരണക്കാർക്ക് ദുരിതം മാത്രം നൽകുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ യുവ രോഷമാണ് ഉയർന്നത്.
പ്രതിഷേധ പരിപാടി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ ഉൽഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സ്വാഗതവും ട്രഷറർ ബാവ വിസപ്പടി നന്ദിയും പറഞ്ഞു, സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസൻ ആലങ്കീർ ജില്ലാ ഭാരവാഹികളായ കുരിക്കൾ മുനീർ , ഐപിഎ ജലീൽ,ശരീഫ് വടക്കയിൽ,യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തക സമിതി അംഗങ്ങളായ എപി ശരീഫ് , ഉബൈസ് കെ താനാളൂർ ,വിപിഎ റഷീദ്,പത്തിൽ സിറാജ്, കബീർ മുതുപറമ്പ് എന്നിവർ നേതൃത്വം നൽകി.
കൂരിയാട് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു, നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




