കാളികാവിലെ കടുവയെ കണ്ടെത്താനുള്ള ദൗത്യം രണ്ടാംദിവസവും ഫലം കണ്ടില്ല

കാളികാവ്: കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയെ കണ്ടെത്താന്‍ വനപാലകര്‍ രണ്ടാംദിനത്തില്‍ നടത്തിയ തെരച്ചിലും വിഫലമായി. വനപാലകര്‍ കാളികാവ് പാറശേരി റാവുത്തന്‍ കാട്ടില്‍ സ്ഥാപിച്ച കാമറ കണ്ണില്‍ ഒരു മിന്നായം പോലെ വന്ന് കടുവ കാണാമറയത്തേക്ക് മറഞ്ഞു. കടുവയെ തിരഞ്ഞുപോയ വനപാലക ദൗത്യസംഘം കനത്ത മഴയെ തുടര്‍ന്ന് ഇന്ന് നിരാശരായി മലയിറങ്ങി.
കടുവ കടിച്ചു കൊന്ന അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് സ്ഥാപിച്ച കാമറയില്‍ കടുവയുടെ സാന്നിധ്യം കണ്ടതായി സ്ഥിരീകരിച്ചതോടെ ഇന്നലെ ഉച്ചമുതല്‍ ദൗത്യസംഘം ജാഗ്രതയോടെ പ്രദേശമാകെ അരിച്ചുപെറുക്കി. വൈകിട്ട് നാലു മണിയോടെ അടക്കാക്കുണ്ട് പാറശേശി മേഖലയില്‍ കനത്ത മഴ ആരംഭിച്ചതോടെ തെരച്ചില്‍ മതിയാക്കി സംഘം മടങ്ങുകയായിരുന്നു. റാവുത്തന്‍കാട്
പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ള ചെങ്കുത്തായ കയറ്റിറക്കമുള്ള മലയായതിനാല്‍ മഴയും ഇരുട്ടും തെരച്ചിലിനു വിഘാതമായി.
വൈകിട്ട് അഞ്ചു മണിവരെ തെരച്ചില്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന സംഘത്തലവന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാല് സ്ഥലമാറ്റത്തെത്തുടര്ന്ന് സംഘാംഗങ്ങളോട് യാത്ര പറഞ്ഞ് നിലമ്പൂരിലേക്ക് മടങ്ങിയത് തിരിച്ചടിയായി. ദൗത്യം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അപ്രതീക്ഷിതമായ സ്ഥലംമാറ്റവും അതിന് വനം മന്ത്രി പറഞ്ഞ ഉചിതമല്ലാത്ത വിശദീകരണവുമാകാം ഡിഎഫ്ഒ വളരെ നിരാശനായാണ് അടക്കാക്കുണ്ട് ക്രസന്റ് സ്കൂള്‍ അങ്കണത്തില്‍ താല്കാലികമായി ഒരുക്കിയ ക്യാമ്പ് ഓഫീസില്‍ നിന്ന് അവിടെ ഉണ്ടായിരുന്ന ഏതാനും വനപാലകരോടും മയക്കുവെടി വിദഗ്ദന് ഡോ. അരുണ്‍ സഖറിയയോടും യാത്ര പറഞ്ഞ് മടങ്ങിയത്.
കടുവയെ കാമറയില്‍ കണ്ടെന്നും തലേന്ന് രാത്രിയിലെ ദൃശ്യമായിരുന്നു അതെന്നും ഗഫൂറിനെ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്തു സ്ഥാപിച്ച കാമറയിലാണ് ചിത്രം പതിഞ്ഞതെന്നും സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ ഉണ്ടായിരുന്ന കടുവയാണെന്ന് വ്യക്തമായതായും കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ച് തിരച്ചില്‍ തുടരുമെന്നും ഡോ. അരുണ്‍ സഖറിയ പറഞ്ഞു.
മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
ടീം ക്യാപ്റ്റന്റെ സ്ഥലംമാറ്റം ദൗത്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖം തന്നെ വിവാദം ആയിരിക്കുന്നതിനാല്‍ ആ വിഷയത്തെക്കുറിച്ച് നോ കമന്റ് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]