ഓപ്പറേഷൻ സിന്ദൂർ-പ്രധാനമന്ത്രിക്കും സൈനികർക്കും അഭിവാന്ദ്യമർപ്പിച്ച് റാലി സംഘടിപ്പിച്ചു

ഓപ്പറേഷൻ സിന്ദൂർ-പ്രധാനമന്ത്രിക്കും സൈനികർക്കും അഭിവാന്ദ്യമർപ്പിച്ച് റാലി സംഘടിപ്പിച്ചു

മലപ്പുറം: പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ വിജയിപ്പിച്ച സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറത്ത് ത്രിവർണ്ണ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു. പൂർവ്വ സൈനികരും ദേശസ്നേഹികളും ത്രിവർണ്ണ സ്വാഭിമാൻ യാത്രയിൽ പങ്കാളികളായി

മലപ്പുറം തൃപുരാന്തക ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച റാലി കുന്നുമ്മലിൽ സമാപിച്ചു .സമാപന യോഗത്തിൽ റിട്ടയേർഡ് സുബേദാർമാരായ ചന്ദ്രൻ കോലോത്തൊടി, കെ. ജയകൃഷ്ണൻ , പൂർവ്വ സൈനികൻ ജയപ്രകാശ് മുണ്ടുപറമ്പ് , പൂർവ്വ സൈനികൻ സുരേന്ദ്രൻ ചെറാട്ടുകുഴി എന്നിവർ കേന്ദ്രസർക്കാരിനെയും ഭാരത സൈനികരെയും അഭിനന്ദിച്ചു സംസാരിച്ചു. യോഗത്തിൽ കെ.രാമചന്ദ്രൻ പുളിക്കൽ അധ്യക്ഷതവഹിച്ചു, രാജേഷ് കോഡൂർ സ്വാഗതവും പി. പി ഗണേശൻ നന്ദിയും രേഖപ്പെടുത്തി. ത്രിപുരാന്തക ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച റാലിക്ക് ഷിബു വാഴയൂർ, കെ.ദിനേശൻ മാസ്റ്റർ ,സജു കൊളത്തൂർ ,ലിജോയ് പോൾ ,ഗീത വില്ലോടി, ബാഷ കോലേരി, വിജയകുമാർ കാടാമ്പുഴ, രാജുകൃഷ്ണൻ മങ്കട ,സുന്ദരൻ വില്ലോടിഎന്നിവർ നേതൃത്വം നൽകി.

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്

Sharing is caring!