മലപ്പുറം ജില്ലയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കണം : റസാഖ് പാലേരി

മലപ്പുറം: കേരളത്തിൽ ഏറ്റവുമധികം ഹയർ സെക്കൻ്ററി പാസാകുന്ന വിദ്യാർഥികളുള്ള ജില്ലയാണ് മലപ്പുറം. പൊതുമേഖലയിൽ ബിരുദ പഠന സൗകര്യങ്ങൾ കുറവുള്ള ജില്ലയും മലപ്പുറമാണ്. നിലവിലുള്ള സർക്കാർ കോളേജുകളിൽ പലതിലും മിനിമം കോഴ്സുകളും പരിമിതമായ ബിൽഡിംഗ് സൗകര്യങ്ങളുമാണുളളത്. പത്ത് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ കോളേജുകൾ പോലും മലപ്പുറത്തുണ്ട്. പുതിയ കോഴ്സുകളും ബിൽഡിംഗ് സൗകര്യങ്ങളും മലപ്പുറത്തെ സർക്കാർ കോളേജുകളിൽ സംസ്ഥാന ഗവൺമെൻ്റ് അനുവദിക്കണം. സംസ്ഥാന ടെക്നിക്കൽ ഡിപാർട്മെൻ്റിൻ്റെ പരിഗണനയിലുള്ള എഞ്ചിനീയറിംഗ് കോളേജ് മലപ്പുറത്ത് സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കൂട്ടിലങ്ങാടിയിൽ സാഹോദര്യ കേരള പദയാത്രക്ക് മങ്കട മണ്ഡലം നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ നാന്നൂറിലധികം കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. യു ജി സി നിയമ പ്രകാരം തന്നെ ഒരു യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്യാവുന്ന കോളേജുകളുടെ മൂന്നിരട്ടിയാണിത്. അതിനാൽ തന്നെ എല്ലാ കാര്യത്തിലും മെല്ലേപ്പോക്കും സ്തംഭനാവസ്ഥയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പതിവാണ്. അതിനാൽ മലപ്പുറം ജില്ലക്കകത്ത് പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് കെ. പി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉൽഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെകട്ടറി ശംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് ശഫീർ ഷാ, എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു.
മങ്കട ബ്ലോക്കിലെ 108 വാർഡുകളിൽ നിന്നും ശുചിത്വ വാർഡുകളായി ഒന്നാം സ്ഥാനങ്ങൾക്കർഹരായ കൂട്ടിലങ്ങാടി പഞ്ചായത്ത് രണ്ടാം വാർഡിന്റെയും മക്കരപ്പറമ്പ് പഞ്ചായത്തിലെ ആറാം വാർഡിന്റെയും ജനപ്രതിനിധികൾ സംസാന പ്രസിഡണ്ടിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഭിന്നശേഷി ദേശീയ ഗെയിംസിൽ സ്വർണ മെഡലുകൾ നേടിയ അഫ് ല പാറടി, അഹ്‌ലം വി. കെ. പടിഞ്ഞാറ്റുമുറി എന്നിവരെ സംസ്ഥാന പ്രസിഡണ്ട് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; നിലമ്പൂർ-കോട്ടയം പാസഞ്ചറിന് രണ്ട് കോച്ചുകൾ കൂടി
മണ്ഡലത്തിലെ പാർട്ടിയുടെ പോഷക ഘടകങ്ങളുടെ ഭാരവാഹികളും പാർട്ടി മണ്ഡലം – പഞ്ചായത്ത് ഭാരവാഹികളും സംസ്ഥാന പ്രസിഡണ്ടിന് ഹാരാർപ്പണമണിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മുഖീമുദ്ദീൻ സി. എഛ്. സ്വാഗതവും വൈസ് പ്രസിഡണ്ട് സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന പദയാത്രക്ക് നൗഷാദ് മാസ്റ്റർ അരിപ്ര, ദാനിഷ് മങ്കട, മൻസൂർ പി., മുസ്തഖീം, അഷ്റഫ് കുറുവ, ഉബൈബ ടീച്ചർ, നസീമ സി., അജ്മൽ തോട്ടോളി, സൈദാലി വലമ്പൂർ, സാലിം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ആയിരങ്ങൾ അണിനിരന്ന പദയാത്ര നാസിക്ക് ഡോൾ, കളരി പയറ്റ്, ബാൻഡ് വാദ്യം,.ഒപ്പന, കോലാട്ടം, പന്തം പയറ്റ് എന്നീ കലാവിഷ്കാരങ്ങൾകൊണ്ട് വർണ്ണാഭമായിരുന്നു. പദയാത്രയിൽ വിവിധ സ്ഥലങ്ങളിലായി സാമൂഹിക രാഷ്ട്രീയ മത നേതാക്കൾ സംസ്ഥാന പ്രസിഡണ്ടിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. മക്കരപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാജീവ്, ശിവദാസൻ പി., കോൺഗ്രസ് നേതാവ് സമദ് മങ്കട, മുസ്ലിലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി കുറ്റിപുളിയൻ, ബഷീർ ഹുസൈൻ തങ്ങൾ, മക്കരപ്പറമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സൈദബു തങ്ങൾ, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശിബ്ലി നുഅ്മാൻ, മുസ്ലിംലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട്, എൻ. കെ. അഷ്റഫ്, സെക്രട്ടറി ഉസ്മാൻ പി., കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ്, സുറുമി, അമർനാഥ്, അനീസ് മഠത്തിൽ, അബ്ദുൽ ഗഫൂർ തുടങ്ങിയ വ്യക്തിത്വങ്ങൾ പ്രസിഡണ്ടിന് അഭിവാദ്യങ്ങളർപ്പിച്ചു.
സമ്മേളനാനന്തരം ‘വിക്രമനും മുത്തുവും ഒരു താത്വിക വിശകലനം’ ഹാസ്യാത്മക നാടകവും അരങ്ങേറി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി