വംശീയ പ്രചാരണങ്ങൾ തടയാൻ ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം – റസാഖ് പാലേരി

വംശീയ പ്രചാരണങ്ങൾ തടയാൻ ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം – റസാഖ് പാലേരി

തിരൂര്‍: രാജ്യം അടക്കിവാഴുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ഏറ്റവും പ്രധാന വംശീയ പ്രചാരണായുധം ഡിജിറ്റല്‍ മീഡിയയാണ്. വ്യാജവാര്‍ത്തകളും പ്രകോപന മെസേജുകളും വിദ്വേഷ പ്രസംഗങ്ങളും നൊടിയിടയില്‍ വ്യാപിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ തന്നെ സംഘ്ശക്തികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാനും പുതുതലമുറ മീഡിയകളിലൂടെ മാത്രമേ സാധിക്കൂ. അതിനാല്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ വംശീയ പ്രചാരണങ്ങളെ പ്രതിരോധിക്കാനും രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധയും താല്‍പര്യവും കാണിച്ച് മുന്നിട്ടിറങ്ങണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തിരൂരില്‍ നടന്ന ഡിജിറ്റല്‍ മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയകളും സമാന ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും പൂര്‍ണമായും സ്വാതന്ത്രമാണെന്ന് പറയാനാകില്ല. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ കുത്തകമുതലാളികളുടെത് തന്നെയാണ്. അവരുടെ രാഷ്ട്രീയ-കച്ചവട താല്‍പര്യങ്ങള്‍ അതിനെ സ്വധീനിക്കും. അതിന് പുറമേ നിലവിലെ യുദ്ധസന്ദര്‍ഭത്തില്‍ ഭരണകൂടം ചെയ്തതുപോലെ ഇത്തരം പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും സര്‍ക്കാറുകള്‍ക്ക് സാധിക്കും.

അതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗിക്കാനും അവര്‍ക്കാവും. ഇങ്ങനെയൊക്കെയാണെങ്കിലും മുഖ്യധാരാ മീഡിയകള്‍ അവഗണിക്കുന്ന ശബ്ദങ്ങള്‍ പുറത്തെത്തിക്കാനും പത്രപ്രവര്‍ത്തനത്തെ കൂടുതല്‍ ജനകീയമാക്കാനും ഡിജിറ്റല്‍ മീഡിയക്ക് കഴിയുന്നുണ്ട്. അതിനാല്‍ ഡിജിറ്റല്‍ പത്രപ്രവര്‍ത്തകരുടെ സ്ഥാനം ഇന്ന് സമൂഹത്തില്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം ഉള്‍കൊണ്ട് ദൗത്യം നിര്‍വഹിക്കാന്‍ ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനസാഗരമായി കോട്ടക്കുന്ന്: എന്റെ കേരളം പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും

ജില്ല പ്രസിഡണ്ട് കെ വി സഫീർഷാ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി എസ് ഇർഷാദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി എന്നിവർ സംസാരിച്ചു. ആരിഫ് ചുണ്ടയിൽ, വഹാബ് വെട്ടം, അഷ്റഫ്അലി, അബ്ദു റഹിമൻ മുല്ലശ്ശേരി, ഹനീഫ പൂക്കയിൽ, അജ്മൽ തോട്ടോളി എന്നിവർ നേതൃത്വം നൽകി.

ജില്ല സെക്രട്ടറി ഷാക്കിർ മോങ്ങം സ്വാഗതവും മണ്ഡലം പ്രസിഡണ്ട് അഡ്വ ഷഹീർ കോട്ട് നന്ദിയും പറഞ്ഞു.

Sharing is caring!