വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍

മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഡിസിസിയില്‍ നേതാക്കളും പ്രവര്‍ത്തകരും നല്കിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റായി കഴിഞ്ഞദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചശേഷം ആദ്യമാണ് അനില്‍കുമാര്‍ ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനില്‍കുമാറിനെ മധുരം നല്കി സ്വീകരിച്ചു. നടക്കാനിരിക്കുന്ന തദേശ തെരഞ്ഞടുപ്പില്‍ മികച്ച വിജയവും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാര മാറ്റവും ലക്ഷ്യം വച്ചുള്ള പ്രവര്ത്തത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. കെ. സുധാകരന് തുടങ്ങിവച്ച മിഷന് 2025 വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ: 94 പേര് സമ്പര്‍ക്ക പട്ടികയില്‍; എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി