ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണം ഉറപ്പാക്കണം – റസാഖ് പാലേരി; പദയാത്രയ്ക്ക് സ്വീകരണം

ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണം ഉറപ്പാക്കണം – റസാഖ് പാലേരി; പദയാത്രയ്ക്ക് സ്വീകരണം

എടപ്പാൾ: കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയാണ് ചമ്രവട്ടത്തുള്ളത്. ഒന്നര കിലോമീറ്റർ ഗതാഗതത്തിനായി പാലവും 14 പഞ്ചായത്തുകൾക്ക് ജലസേചന സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങിയതാണ് സമ്പൂർണ്ണ പദ്ധതി. 160 കോടി ആദ്യം ഘട്ടത്തിലും പിന്നീട് കോടികൾ അറ്റകുറ്റപ്പണികൾക്കും ചെലവഴിച്ചിട്ടും പദ്ധതിയുടെ പാലം മത്രമാണ് പൂർത്തിയാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന രൂപത്തിൽ ചമ്രവട്ടം പദ്ധതി പൂർണമായും നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ട ജനപ്രതിനിധി അടക്കമുള്ളവർ അഴിമതിയും സ്വജനപക്ഷപാദിത്വവും നടത്തുകയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ ചെയ്തത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ച എംഎൽഎ പിന്നീട് അധികാരം നിലനിർത്താൻ ഇടത് അടിമയായി മാറുകയായിരുന്നു. മുന്നണികൾക്ക് അതീതമായ പ്രതീക്ഷയായി വിജയിച്ച എംഎൽഎ ജനകീയ മുന്നേറ്റങ്ങളെ തന്നെ ഒറ്റുകൊടുത്ത് അധികാരികളുടെ ന്യായീകരണ തൊഴിലാളി ആവുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷ രാഷ്ട്രീയത്തെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്ന ജനപ്രതിനിധി കേരള രാഷ്ട്രീയത്തിൽ ഒരു എടുക്കാചരക്കായി മാറിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ സ്വന്തം മണ്ഡലത്തിന് ഒരു ഫണ്ട് പോലും പാസാക്കി എടുക്കാൻ കഴിയാതിരുന്നത് ഇത് തെളിയിക്കുന്നുണ്ട് എന്നും റസാഖ് പാലേരി പറഞ്ഞു.

3 മണിയോടെ എടപ്പാൾ തട്ടാൻ പടിയിൽ നിന്നാണ് റസാഖ് പാലേരി പദയാത്രക്ക് തുടക്കം കുറിച്ചത്. പദയാത്രയിൽ തവനൂർ മണ്ഡലത്തിൽനിന്നും ആയിരകണക്കിന്ന് പ്രവർത്തകർ അണി ചേർന്നു. പദയാത്ര കടന്നുപോയ വഴികളിൽ മണ്ഡലത്തിലെ മത്സ്യ തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ,വ്യാപാരികൾ,തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾ ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്

പദയാത്രകിടയിൽ പ്രശസ്ത സാമൂഹൃ പ്രവർത്തകൻ പി സുരേന്ദ്രൻ പാലേരിയോടപ്പം അണിചേർന്ന് യാത്രക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
എഫ് ഐ ടി യു ടൈലേഴ്സ് യൂണിയൻ, കെ എസ് ടി എം അധ്യാപക യൂണിയൻ,ഫ്രട്ടേണിറ്റി,വുമൺജസ്റിസ് മൂവ്മെൻ്റ്,പാർട്ടി മണ്ഡലം കമ്മിറ്റി,വിവിധ പഞ്ചായത്ത് കമ്മിറ്റികൾ യാത്രാ നായകനെ ഹാരാർപണം ചെയ്തു സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ മത്സഥലം പ്രസിഡണ്ട് ഷാജഹാൻ അധ്യക്ഷ്യം വഹിച്ചു സിക്രട്ടറി ഷംസീർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം EC ആയിശ ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം എന്നിവർ സംസാരിച്ചു.

കോട്ടക്കുന്നിലെ സർക്കാർ ധൂർത്താഘോഷം നിർത്തിവെക്കണം: പി ഉബൈദുള്ള എം.എൽ.എ

ജില്ല അതിർത്തിയായ വളയംകുളത്ത് നടത്തിയ സ്നേഹവിരുന്നിൽ രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ. ഷഫീർ ഷാ അധ്യക്ഷത വഹിച്ചു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ, പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, ഹമീദ് പാവിട്ടപ്പുറം, അലി തറയിൽ, റിട്ട. കേണൽ ഡോ. സലിം മാനംകണ്ടത്ത്, റഷീദ് കൈതവളപ്പിൽ, ഹമീദ് പള്ളിയറക്കൽ, മുസ്തഫ, കെ.വി. മുഹമ്മദ് മൗലവി തുടങ്ങിയവർ വരവേൽപ് യോഗത്തിൽ പ്രസംഗിച്ചു. ആലങ്കോട് പഞ്ചായത്ത് നേതാക്കൾ ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, സീനത്ത് കോക്കൂർ, സലിം പുത്തൻപുരക്കൽ, റുക്സാന ഇർഷാദ്, അബ്ദുട്ടി വളയംകുളം, സി.പി. ഫൈസൽ, തുടങ്ങിയവർ സ്വീകരണം നൽകി.

Sharing is caring!