കോട്ടക്കുന്നിലെ സർക്കാർ ധൂർത്താഘോഷം നിർത്തിവെക്കണം: പി ഉബൈദുള്ള എം.എൽ.എ

മലപ്പുറം: കോടികൾ മുടക്കി ഇടത് സർക്കാർ നടത്തുന്ന വാർഷിക ആഘോഷം പൊതുജനത്തെ പരിഹസിക്കലാണെന്നും മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടക്കുന്നിൽ നടക്കുന്ന ആഘോഷം നിർത്തിവെക്കണമെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് കോടിയിലധികമാണ് മലപ്പുറത്തെ ആഘോഷ പരിപാടിക്ക് സർക്കാർ ചിലവയിക്കുന്നത്. ക്ഷേമ പെൻഷൻ കുടിശ്ശികയും ആശവർക്കാർമാരുടെ വേതനം കൂട്ടാതെയും,ഉദ്യോഗാർത്ഥികളോട് മുഖം തിരിച്ചും അവശ്യ സാധന വില വർധനവും, നികുതി ഭാരവും വെള്ളം വൈദ്യുതി ചാർജ്ജ് കൂട്ടിയും ജന ജീവിതം ദുസ്സഹമാക്കിയ ഇടത് സർക്കാർ ലഹരി വ്യാപനം മനുഷ്യ ജീവനെടുക്കുമ്പോഴും തടയാനാവാതെ കേരളത്തെ നാശത്തിലേക്ക് തള്ളിവിടുന്ന സർക്കാർ വാർഷികം ആഘോഷിക്കുന്നത് ആക്ഷേപകരവും പൊതുജനത്തെ പരിഹസിക്കലുമാണ്. കേരളം ഇത് തിരിച്ചറിയുക തന്നെ ചെയ്യും. മകൾ വീണ വിജയന് അഴിമതിക്ക് അധികാര ദുർവിനിയോഗം നടത്തിയ മുഖ്യമന്ത്രി പൊതുപരിപാടികളിലും കുടുംബത്തെ അവരോധിക്കുന്ന കാഴ്ച്ചയാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വൻ വേതനം നൽകാൻ അത്തരം സർക്കാർ സ്ഥാനങ്ങളിൽ കുടിയിരുത്തിയ സർക്കാരിൻ്റെ ഭരണപരാജയം ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യം മറച്ച് പിടിക്കാൻ ആഘോഷ പരിപാടികൾക്കാവില്ലെന്ന് സർക്കാർ തിരിച്ചറിയണം. ക്ഷേമപദ്ധതികൾക്ക് പണമില്ലന്നും മുണ്ട് മുറുക്കിയെടുക്കാൻ പൊതു ജനത്തോട് നിർദ്ദേശിച്ച സർക്കാർ ധൂർത്ത് അവസാനിപ്പിക്കണം.
ജില്ലയിൽ നിപ സ്ഥീരികരിച്ചതിനാൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാറ്റം വരുത്തിയിട്ടും കോട്ടക്കുന്നിലെ ആഘോഷ പരിപാടികൾ തുടരുന്നത് പൊതുജനത്തിൻ്റെ സുരക്ഷക്ക് വില കൽപ്പിക്കാത്ത സർക്കാർ സമീപനമാണ്.മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎ സലാം, സെക്രട്ടറി ഹാരിസ് ആമിയന്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ ഭാരവാഹികളായ ബാസിഹ് മോങ്ങം, സൈഫുള്ള വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, ടി.പി യൂനുസ്, ശിഹാബ് തൃപ്പനച്ചി, സദാദ് കാമ്പ്ര, നവാഫ് കള്ളിയത്ത്, ജസീല്‍ പറമ്പന്‍, സുഹൈല്‍ പറമ്പന്‍, സഹല്‍ വടക്കുംമുറി, കെകെ ഹകീം, റഷീദ് കാളമ്പാടി എന്നിവര്‍ നേതൃത്വം നല്കി.
ഈ വർഷത്തെ ഹജ് ക്യാംപ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]