മലപ്പുറത്ത് ഈജിപ്റ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു
മലപ്പുറം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡസ്റ്റിനേഷന്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയും എം ഇ സിടി എഡ്യുപാര്‍ക്ക് ഗ്ലോബല്‍ പ്രവൈറ്റ് ലിമിറ്റഡും ചേര്‍ന്ന് സ്റ്റഡി ഇന്‍ ഈജിപ്റ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. മലപ്പുറം, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ഈജിപ്റ്റിലെ മിനിസ്ട്രി ഓഫ് ഹയര്‍ എഡ്യൂക്കേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിനിധികളായി പരിപാടിയില്‍ പങ്കെടുക്കും.
ഈജിപ്റ്റിലെ മെഡിക്കല്‍ പഠനത്തിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് സംവിധാനം ചെയ്തിരിക്കുന്ന പദ്ധതിയാണ് ‘സ്റ്റഡി ഇന്‍ ഈജിപ്റ്റ്’ ആഗോള തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പോടുകൂടി ഈജിപ്റ്റിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ പഠിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്.
മെയ് 10, 11, 12 തിയ്യതതികളില്‍ യഥാക്രമം മലപ്പുറം വുഡ് ബൈന്‍ ഹോട്ടല്‍, പെരിന്തല്‍മണ്ണ സഹ്‌റ ഓഡിറ്റോറിയം കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതലാണ് പ്രോഗാമുകള്‍ നടക്കുന്നത്. പത്താം തിയ്യതി വുഡ് ബൈന്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടി പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും
ഈ പരിപാടിയിലൂടെ ഈജിപ്റ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലം മുഴുവനും സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഡസ്റ്റിനേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി വി മുഹമ്മദ് അഷ്‌റഫ്, സി ഇ ഒ ഹരീഷ് ആവേത്താന്‍, എം ഇ സി ടി എഡ്യൂ പാര്‍ക്ക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സി എം ഡി പി ആര്‍ വിജയന്‍, ഡയറക്ടര്‍ യാസര്‍ അറഫാത്ത് , പി വി അജയ സിംഹന്‍ ഡ , മുഹമ്മദ് ഗെയ്‌സ്, അനീസ് മലപ്പുറം തുടങ്ങിയര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




