വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ഇയാള്‍ എട്ട് വർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് വിദ്യാർഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുയുമെന്ന ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ വര്ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്.
മലപ്പുറത്ത് വീണ്ടും നിപ, സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




