സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന് മഅദിന്‍ എക്സലന്‍സി അവാര്‍ഡ്
മലപ്പുറം: വിദ്യാഭ്യാസ-കാരുണ്യ സേവന രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലത്തിന് മഅദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡ്. സ്ത്രീ ശാക്തീകരണത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മഅദിന്‍ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ക്യൂലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്റുമാണ് അദ്ദേഹം. മഅദിന്‍ അക്കാദമിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച വ്യകതിയും ഗ്രന്ഥകാരനുമാണ്.
മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ആദരവ് സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ് സമ്മാനിച്ചു.
അവാര്‍ഡ് ദാന ചടങ്ങില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പകര, സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി കടാങ്കോട്, എം.സി അബ്ദുല്‍ കരീം, എം ദുല്‍ഫുഖാറലി സഖാഫി, സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ, സുബൈര്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, ബഷീര്‍ ഉള്ളണം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ കരീം ഹാജി മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.
ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംഘാടക സമിതി മലപ്പുറത്ത് രൂപീകരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




