ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംഘാടക സമിതി മലപ്പുറത്ത് രൂപീകരിച്ചു

മലപ്പുറം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംഘാടക സമിതി മലപ്പുറത്ത് രൂപീകരിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, എംഎല്‍എമാരായ ടി.വി. ഇബ്രാഹീം, പി.കെ. ബഷീര്‍, എ.പി. അനില്‍കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവര്‍ രക്ഷാധികാരികളും പി. ഉബൈദുള്ള എംഎല്‍എ സംഘാടക സമിതി ചെയര്‍മാനും ജില്ലാ കലക്ടര്‍ വി. ആര്‍. വിനോദ് ജനറല്‍ കണ്‍വീനറുമാണ്.
ജില്ലാ പ്ലാനിംങ് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാര്‍ അഷ്‌റഫ് കെ.ടി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് മെമ്പര്‍ പി ഹൃഷികേശ് കുമാര്‍ പ്രധാന പരിപാടികള്‍ വിശദീകരിച്ചു. ഹക്കീം ( സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍), പി. ഹബീബ് റഹ്‌മാന്‍ (അസി. കമാന്‍ഡന്റ്, എം.എസ്.പി., അര്‍ജുന്‍ വി.ആര്‍. (സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), സിജി ജോസ് (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍) തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയില്‍ മെയ് 10 ാം തിയ്യതി ശനിയാഴ്ച യാത്ര എത്തിച്ചേരും. അന്നേദിവസം രാവിലെ 6 മണിക്ക് പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് ഷിഫ കണ്‍വെന്‍ഷന്‍ സെന്റര്‍, ബൈപാസ്, ജൂബിലി ജംഗ്ഷന്‍, പട്ടാമ്പി റോഡ് വഴി തിരിഞ്ഞ് പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ തിരിച്ചെത്തുന്ന രീതിയില്‍ 11 കിലോ മീറ്റര്‍ നീളുന്ന മാരത്തോണ്‍ സംഘടിപ്പിക്കും. പ്രസ്തുത മാരത്തോണില്‍ പുരുഷ, വനിത കാറ്റഗറിയില്‍ പ്രത്യേകമായുള്ള മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 10,000, 7500 എന്നിങ്ങനെയും ക്യാഷ് പ്രൈസ് നല്‍ക്കും. 4 മുതല്‍ 10 വരെയുള്ള സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതവും നല്‍ക്കും. രജിസ്‌ട്രേഷന് സൗജന്യമാണ്. മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കായിരിക്കും മാരത്തോണില്‍ മത്സരിക്കാന്‍ യോഗ്യത. മറ്റു ജില്ലക്കാര്‍ക്ക് സ്വന്തം ജില്ലയിലെ മാരത്തോണില്‍ പങ്കെടുക്കാം.
തുടര്‍ന്ന് രാവിലെ 7 മണിക്ക് വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് മുതല്‍ പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയര്‍ വരെയാണ് വാക്കത്തോണ്‍. മാരത്തോണിലും വാക്കത്തോണിലും പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രഷന്‍ ആരംഭിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ജേഴ്സിയും റിഫ്രഷ്മെന്റും ഒരിക്കിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ ലിങ്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ https://sportsmalappuram.com/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235147325 എന്ന നമ്പറില്‍ ബന്ധപ്പെടാം.
രാവിലെ 7 മണിക്ക് പെരിന്തല്‍മണ്ണയില്‍ വെച്ച് ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും. 10 മണിക്ക് മലപ്പുറത്ത് സ്വീകരണവും വൈകീട്ട് നാല് മണിക്ക് തിരൂരില്‍ ജില്ലയുടെ സമാപന പരിപാടിയും നടക്കും. മെയ് 5 ന് കാസര്‍ക്കോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച സന്ദേശയാത്ര മെയ് 22 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ വെച്ച് സമാപിക്കും.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]