ഹജ്ജ് ക്യാമ്പ് – 2025: മുഖ്യമന്ത്രി മുഖ്യ സംഘാടകനായി സംഘാടക സമിതി രൂപീകരിച്ചു
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കരിപ്പൂർ എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 10 സബ് കമ്മിറ്റികൾ അടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികളൂം മറ്റു പൊതു പ്രവർത്തകരും വോളണ്ടിയർമാരും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, കായിക- ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പി.വി .അബ്ദുൾ വഹാബ് എം.പി,
ഇ.ടി. മുഹമ്മദ്ബഷീർ എം.പി തുടങ്ങിയവർ മുഖ്യരക്ഷാധികാരികളായും, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ചെയർമാൻ , അഷ്ക൪ കോറാട്, പി മൊയ്തീ൯കുട്ടി, പി.ടി അക്ബർ തുടങ്ങിയവർ ജനറൽ കൺവീനർമാരായുമാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്.
ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്നും മെയ് 10 ന് പുലർച്ചെ 1.10ന് പുറപ്പെടും. ആദ്യ വിമാനത്തിലെ ഹാജിമാർ മെയ് ഒൻപതിന് രാവിലെ റിപ്പോർട്ട് ചെയ്യും. മെയ് 22 നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടും.
ഇന്ന് നടന്ന യോഗത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദഘാടന പ്രസംഗം നടത്തി. ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ, മെമ്പർ ഷംസുദ്ധീൻ അരീഞ്ചിറ, ഹജ്ജ് കമ്മിറ്റി മെമ്പർ ഉമർ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീൻകൂട്ടി, അസിസ്റ്റ്ന്റ് സെക്രട്ടറി ജാഫർ കക്കൂത്ത് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ , സെറീന ഹസീബ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ അബ്ബാസ്, ടി.പി വാസുദേവൻ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ നിതാ സഹീർ, വി.കെ അബ്ദുള്ളക്കോയ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസുകാരി മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




