കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസുകാരി മരിച്ചു
കോട്ടക്കൽ: കൂട്ടുകാരിയുമൊത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണ് ബാലിക മരിച്ചു. ചങ്കുവെട്ടി ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്ക്ളൂനിന് സമീപം
കാലൊടി കുഞലവി സഖാഫിയുടെ മകള്‍ ആയിശ തസ്നി (ഒമ്പത്)ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. മദ്രസ വിട്ട് വീട്ടില്‍ വന്ന ശേഷം വീടിനു സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെയാണ് ചക്ക തലയില്‍ വീണത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്കുവെട്ടി പി എം എസ് എ പി ടി എം എല്‍ പി സ്ക്കൂള് നാലാം തരം വിദ്യാര്‍ഥിയാണ്.
മാതാവ്: സൈഫുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ് മുജ്തബ, മുഹമ്മദ് സിനാൻ.പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




