പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു
പൊന്നാനി: പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിൽ എന്നവരുടെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരണപ്പെട്ടത്. പൊന്നാനി കുറ്റിപ്പുറം ദേശീയപാതയിൽ തവനൂർ പന്തേപാലത്ത് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..
സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കികയാണ്. ഇവരുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ടെക്നോ പാർക്കിലെ ജീവനക്കാരാണ് നിഖിലും ഭാര്യ സിയയും.
പെരിന്തൽമണ്ണക്കടുത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




