വഴിക്കടവിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

വഴിക്കടവ്: വഴിക്കടവിന് സമീപം പുഞ്ചക്കൊല്ലി നഗറിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. നഗർ സ്വദേശിയായ നെടുമുടിയെ ആണ് വീടിനടുത്ത് വെച്ച് ആന ആക്രമിച്ചത്.
വനത്തോട് ചേർന്നുള്ള പുഞ്ചക്കൊല്ലി നഗറിൽ സ്ഥിരമായി ആനകളുടെ സാന്നിധ്യം കാണപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. പുഞ്ചകൊല്ലിയിൽ കുന്നിൻ മുകളിലുള്ള പ്രദേശത്ത് നെടുമുടിയുടെ അടക്കം മൂന്ന് വീടുകൾ മാത്രമേയുള്ളൂ, പുഞ്ചകൊല്ലിയിലെ മറ്റ് നിവാസികളിൽ നിന്ന് കുറച്ചകലെയാണ് ഇവരുടെ വീട്.
“ആക്രമണം അദ്ദേഹത്തിന്റെ വീടിന് സമീപത്താണ് നടന്നത്. ഉടൻ തന്നെ അദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.”, വാർഡ് മെംബർ റൈഹാനത്ത് പറഞ്ഞു.
പ്രദേശത്ത് നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്നും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ പദ്ധതി; ഭരിക്കുന്നവർ അപ്പനാകുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]