വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ പദ്ധതി; ഭരിക്കുന്നവർ അപ്പനാകുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.
ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിയുടെ വേദിയിലടക്കം പരിപാടി അവതരിപ്പിച്ച മലപ്പുറത്തെ കലാകാരൻ വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




