മോദിയുടെ വേദിയിലടക്കം പരിപാടി അവതരിപ്പിച്ച മലപ്പുറത്തെ കലാകാരൻ വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
തേഞ്ഞിപ്പലം: ഹരിശ്രീ നാടൻകലാസമിതി സ്ഥാപകനും ദേശീയ തലത്തിൽ അറിയപ്പെടുന്ന കലാകാരനുമായ ഷാജു പറമ്പൻ വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. നാടൻ കലകളുടെ പ്രമോഷന് വേണ്ടി പോയപ്പോൾ തായ്‌ലൻഡിൽ വെച്ചായിരുന്നു മരണം. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ അമ്പലപ്പടി സ്വദേശിയാണ്.
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ ഷാജു സ്ഥാപിച്ച് നേതൃത്വം നൽകുന്ന ഹരിശ്രീയുടെ 100 ൽ പരം വരുന്ന കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി പങ്കെടുത്ത ചെന്നൈയിലെ പരിപാടി, ലക്ഷദ്വീപിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്, ചന്തം എന്ന മലയാള സിനിമ കന്നഡ, തമിഴ് സിനിമ ഗാന രംഗങ്ങൾ മുതലായവ അടക്കം ഇന്ത്യയിലും വിദേശത്തുമായി 2500 ൽ അധികം വേദികളിൽ ഷാജുവും ഗ്രൂപ്പും അഭിനയിച്ചിട്ടുണ്ട്.
39 കാരനായ ഷാജുവിനെ തേടി നിരവധി പുരസ്‌കാരങ്ങൾ വരാനിരിക്കുന്നതിനിടയിലാണ് ആകസ്മികമായ മരണം വന്നത്. ഷാജു പറമ്പന്റെ മരണത്തോടു കൂടി മികച്ച ഒരു പ്രതിഭയെ ആണ് നാടിന് നഷ്ടപ്പെട്ടത്. മൃതദേഹം ഇന്നലെ ബാങ്ക്കോക്കിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടത്തി, ഇന്ന് രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം പറപ്പൂർ സ്വദേശിയുടെ മൃതദേഹം കബറടക്കി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




