ഭിന്നശേഷികാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്ത് മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് പുറമെ പൊതുവിഭാഗത്തിൻ്റെ തുകകൾ കൂടി അനുവദിച്ച് ഭിന്നശേഷി ക്ഷേമ പ്രവർത്തന രംഗത്ത് ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങൾക്കും തുകകൾ അനുവദിക്കുമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. മലപ്പുറം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ നിഷ്കർഷിച്ച തുകകൾ കൊണ്ടുമാത്രം ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആവില്ല. ആയതിനാൽ പൊതുവിഭാഗത്തിന് അനുവദിച്ച തുകകളിൽ നിന്ന് കൂടി ഭിന്നശേഷിക്കാർക്ക് വേണ്ട പണം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷി പ്രവർത്തന പദ്ധതികൾ നടപ്പിലാക്കിയ നഗരസഭകളിൽ ഒന്നാണ് മലപ്പുറം. ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ, മുച്ചക്ര വാഹനം, ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള മോഡേൺ ബഡ്സ് സ്കൂൾ തുടങ്ങി നിരവധി പദ്ധതികൾ ഇതിനകം നഗരസഭ പൂർത്തീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ പാർശ്വവൽകൃതർക്ക് വേണ്ടി പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കൽ ഭരണകൂടങ്ങളുടെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, സിപി ആയിശാബി നഗരസഭ കൗൺസിലർമാരായ സികെ സഹീർ, സജീർ കളപ്പാടൻ, ജാസിർ ഇ.കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിജിത എന്നിവർ പ്രസംഗിച്ചു.
ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം പറപ്പൂർ സ്വദേശിയുടെ മൃതദേഹം കബറടക്കി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




