പാണ്ടിക്കാട് വെടിവെപ്പ്; വിദേശത്ത് കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രതി പിടിയിൽ
പാണ്ടിക്കാട്: ചെമ്പ്രശേരി കൊറത്തി തൊടിയിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് യുവാവിന് വെടിയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊടശേരി സ്വദേശി നീലേങ്ങോടന്‍ മിഥുലാജി(33) നെയാണ് പാണ്ടിക്കാട് പോലീസ് ബംഗളുരൂ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷം എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പിലാണ് കലാശിച്ചത്. ചെമ്പ്രശേരി സ്വദേശി നെല്ലേങ്ങര ലുഖ്മാനാണ് വെടിയേറ്റത്. ഒന്നാം പ്രതിയായ മുന്തിരി റഫീഖ് ഉള്‍പ്പടെ 15 പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഥുലാജിനെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അങ്ങാടിപ്പുറത്ത് ട്രെയിൻ പൊട്ടിവീണ മരത്തടിയിൽ കയറി, ട്രെയിൻ സർവീസ് തടസപ്പെട്ടു
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




