അങ്ങാടിപ്പുറത്ത് ട്രെയിൻ പൊട്ടിവീണ മരത്തടിയിൽ കയറി, ട്രെയിൻ സർവീസ് തടസപ്പെട്ടു

അങ്ങാടിപ്പുറത്ത് ട്രെയിൻ പൊട്ടിവീണ മരത്തടിയിൽ കയറി, ട്രെയിൻ സർവീസ് തടസപ്പെട്ടു

അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍പാതയില്‍ ശക്തമായ മഴയിലും കാറ്റിലും തേക്കുമരം പൊട്ടി വീണു വന്‍ ദുരന്തമൊഴിവായി.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും പട്ടിക്കാട് സ്റ്റേഷനും ഇടയില്‍ പൂപ്പലം വലമ്പൂര്‍ ഭാഗത്താണ് ഇന്ന് വൈകുന്നേരം 3 മണിയോടെ മരം പൊട്ടിവീണത്. ഇതോടെ വൈദ്യുതി കമ്പിയും പൊട്ടിവീണു. കനത്ത മഴയിലായിരുന്നു അപകടം.

ഈ സമയം അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ അങ്ങാടിപ്പുറം സ്റ്റേഷനില്‍ നിന്ന് ഏതാനും ദൂരെ പൊട്ടിവീണിരുന്ന മരത്തടിയിലൂടെ കയറിയിറങ്ങി അല്‍പദൂരം വലിച്ചിഴച്ചു നീങ്ങിയാണ് നിന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടതിനാല്‍ മറ്റു വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടേണ്ടിവന്നു. ഷൊര്‍ണൂരില്‍
നിന്ന് ഡീസല്‍ ലോക്കോ എത്തി ഉദ്യോഗസ്ഥര്‍ പൊട്ടിയ ലൈനുകള്‍ മാറ്റി 5.10 ഓടെയാണ് നിലമ്പൂരിലേക്ക് യാത്ര പുനരാരംഭിച്ചത്. നിലമ്പൂര്‍ -പാലക്കാട് പാസഞ്ചര്‍ റദ്ദ് ചെയ്യുകയും പകരം കോട്ടയം എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി സര്‍വീസ് തുടരുകയായിരുന്നു.

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി

Sharing is caring!