ഭീകരവാദം നേരിടാൻ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് നടപടിക്കും പിന്തുണ; സി പി ഐ നേതാവ് കെ നാരായണ
മലപ്പുറം: ഭീകരവാദ പ്രവര്‍ത്തനം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും സിപിഐ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ. സിപിഐ മലപ്പുറം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളുടെ നുഴഞ്ഞ് കയറ്റിത്തിനും രാജ്യത്തെ സാധാരണ ജനങ്ങളെ അടക്കം ബലി കൊടുക്കുന്ന രീതിയില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്ത സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ എംപി, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി എച്ച് നൗഷാദ്, എഐടിയുസി ജില്ലാ പ്രസിഡന്റ് എം എ റസാഖ്, ഷരീഫ് പുഴക്കല്‍, എച്ച് വിന്‍സെന്റ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. അഡ്വ. അനു കെ മുസ്തഫ, പത്മരാജന്‍ മാസ്റ്റര്‍, പ്രവീണ്‍ കാട്ടുങ്ങല്‍, ജംഷീര്‍ ബാബു, കെ എം മോഹനന്‍ എന്നിവരടങ്ങിയ പ്രസീഡിയവും, ലോക്കല്‍ സെക്രട്ടറി ഷംസു കാട്ടുങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബൈജു രക്ത സാക്ഷി പ്രമേയവും, റമീസ് കളപ്പാടന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എ ഇ ചന്ദ്രന്‍, റഷീദ് പൂക്കാട്ടില്‍, അഹമ്മദ് കുട്ടി, ലാല്‍ പുന്നാര്‍, യൂസുഫ് മച്ചിങ്ങല്‍, ഇബ്രാഹിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെല്‍വരാജന്‍, ആഷിക് കടുങ്ങൂത്ത് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വിനോദ് ഗംഗാദരന്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറിയായി ഷംസു കാട്ടുങ്ങലിനെയും, അസി. സെക്രട്ടറിയായി വീരഭദ്രനെയും സമ്മേളനം തിരഞ്ഞെടുത്തു.
ഒമാനില്‍ നിന്നെത്തിച്ച എം.ഡി.എം.എ പിടികൂടിയ കേസില്‍ ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




