അരീക്കോടും താമരശ്ശേരി ഷഹബാസ് മോഡൽ ആക്രമണം; പത്താംക്ലാസ് വിദ്യാർഥിയെ മർദിച്ചത് സഹപാഠിയും സംഘവും
അരീക്കോട്: അരീക്കോട് പത്താംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയും മറ്റുവിദ്യാര്‍ഥികളും. മൂര്‍ക്കനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുബീനെയാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് ആക്രമിച്ചത്. പരിക്കേറ്റ മുബീന്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌പോര്‍ട്‌സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയെന്നും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ കുത്തിയെന്നും മര്‍ദിച്ചെന്നുമാണ് പരാതി.
ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ച് മുബീനും സഹപാഠികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അധ്യാപകര്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നതായുമാണ് മുബീന്റെ ബന്ധുക്കള്‍ പറയുന്നത്.
അന്ന് പകരംചോദിക്കുമെന്ന് സഹപാഠി വെല്ലുവിളിച്ചിരുന്നതായും ഇയാളും മറ്റ് ആറുവിദ്യാര്‍ഥികളും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും മുബീന്റെ ബന്ധുക്കള്‍ ആരോപിച്ചു. അതിനിടെ, സംഭവത്തിന് ശേഷം മര്‍ദിച്ചവരിലൊരാള്‍ മുബീന്റെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയ മൂന്നു പേർ കൂടി അറസ്റ്റിൽ
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




