പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മഅ്ദിനിൽ ഐക്യദാര്‍ഢ്യ സമ്മേളനം
മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍പ്പുറം സ്വലാത്ത്‌നഗറില്‍ ഐക്യദാര്‍ഢ്യ സമ്മേളനം. ‘പഹല്‍ഗാം; ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാകില്ല’ എന്ന പ്രമേയത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പഹല്‍ഗാമില്‍ നിണമണിഞ്ഞവര്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി തയ്യാറാക്കിയ ബാനറുകള്‍ക്ക് പിന്നില്‍ ആയിരങ്ങളാണ് അണിനിരന്നത്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരമനുഷ്യരുടെ വിയോഗത്തില്‍ സമ്മേളനം അനുശോചിച്ചു.
ഭീകരതക്ക് മതമില്ലെന്നും വിശുദ്ധ ഇസ്ലാമില്‍ അത്തരക്കാര്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും ഭീകരവാദത്തെയും തീവ്രവാദത്തെയും രാജ്യത്ത് നിന്നും തുടച്ച് നീക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് എല്ലാ വിധ പിന്തുണയും സമ്മേളനം വാഗ്ദാനം ചെയ്തു. ഇസ്്ലാമിന്റെ പേരില്‍ മുസ്്ലിംകളുടെ പ്രതിനിധികളെന്ന വ്യാജേനെ, ഭീകരതയും അരാജകത്വവും ഇതര മത ധ്വംസനവും നടത്തുന്ന ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരതയെ സമ്മേളനം തള്ളിപ്പറഞ്ഞു.
വര്‍ഷങ്ങളായി വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന റമളാന്‍ ഇരുപത്തേഴാം രാവില്‍ മഅ്ദിനില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ ഭീകരവാദ വിധ്വംസക പ്രവര്‍ത്തനത്തിനെതിരെ ലക്ഷങ്ങളൊന്നിച്ചു പ്രതിജ്ഞയെടുക്കാറുണ്ട്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരെ ആദരപൂര്‍വ്വം അനുസ്മരിച്ച് അവരുടെ കുടുംബത്തിന്റെ വേദനകളില്‍ പങ്കുചേര്‍ന്നും പ്രാര്‍ഥന നടത്തിയുമാണ് സമ്മേളനത്തിന് സമാപ്തി കുറിച്ചത്.
ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം അല്‍ ഐദറൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ ബുഖാരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്,നൗഫല്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്്‌സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് സംബന്ധിച്ചു.
ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




