മാര്‍പ്പാപ്പ മാനവീക ഐക്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കിയ വ്യക്തിത്വം ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഓര്‍ക്കുമ്പോള്‍ അദ്ദേഹം മതസൗഹാര്‍ദ്ദത്തിനും വിവിധ മതങ്ങള്‍ക്കിടയിലെ മാനവ ഐക്യത്തിനും നടത്തിയ പരിശ്രമങ്ങളാണ് ഏറ്റവും കൂടുതല്‍ ആകര്ഷിച്ചിട്ടുള്ളത്. മാര്‍പ്പാപ്പയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ററിലീജിയസ് ഡയലോഗിന്റെ വത്തിക്കാന്‍ ആസ്ഥാനത്ത് നടന്ന അന്തര്‍ദേശീയ ചര്‍ച്ചാ വേദിയില്‍ സംബന്ധിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നു.
മതാന്തര സംവാദങ്ങള്‍ എന്നത് അതില്‍ സംബന്ധിക്കുന്നവരുടെ ആശയങ്ങളും ആദര്‍ശങ്ങളും ബലി കഴിച്ചു കൊണ്ടുള്ളതാവണമെന്നുള്ള ശാഠ്യം കേള്‍ക്കാറുണ്ട്. എന്നാല്‍ വത്തിക്കാനിലെ അനുഭവം മറിച്ചായിരുന്നു. വത്തിക്കാനിലേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനം നയിച്ച ഫാദര്‍ മാര്‍ക്കസ് സോളൊ മാര്‍പ്പാപ്പയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളില്‍ എത്തിച്ച് പരിചയപ്പെടുത്തി തന്നു. മതങ്ങള്‍ വെറുപ്പിനും വിദ്വേഷത്തിനുമുള്ള ഉപകരണങ്ങളല്ലെന്നും മാനവികതയുടെയും വിശാലതയുടേതുമാണെന്നും ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍.
2019 ഫെബ്രുവരിയില്‍ മാര്‍പ്പാപ്പയുടെ യു എ ഇ സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ അംഗമായി സംബന്ധിക്കാനും എനിക്ക് അവസരമുണ്ടായി. പിന്നീട് ആ യോഗത്തില്‍ മാര്‍പ്പാപ്പയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്ലിം ലോകത്തെ ഏറ്റവും ആധികാരികവും പൈതൃകവുമുള്ള അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി ചീഫ് ഇമാം ഡോ. ശൈഖ് അഹമ്മദ് ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ച ഹ്യൂമണ്‍ ഫ്രറ്റേണിറ്റി പ്രഖ്യാപനം ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ മത സൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള സംഗമമായി മാറി. മാര്‍പ്പാപ്പയുടെ വിയോഗം ആഗോള തലത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ നഷ്ടവും നികത്താനാകാത്ത വിടവുമാണ്.
മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




