മലപ്പുറത്തിന്റെ ഹരിതവര്‍ണങ്ങള്‍; ഫോട്ടോ പ്രദര്‍ശനം തുടങ്ങി
മലപ്പുറം: ലോക ഭൗമ ദിനത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ.എ.മുഹമ്മദ് സൈനുല്‍ അബിദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വന്യജീവി-പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകളാണ് മലപ്പുറത്തിന്റെ ഹരിതവര്‍ണങ്ങള്‍ എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.
പ്രദര്‍ശനം ഏപ്രില്‍ 22ന് ലോക ഭൗമ ദിനത്തില്‍ സമാപിക്കും. നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം എന്നതാണ് ഈ വര്‍ഷത്തെ ലോക ഭൗമദിനത്തിന്റെ പ്രമേയം.
പൊന്നാനിയിലെ സി പി എം നേതാവിന്റെ മകന് മർദനം, രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




