17 സംസ്ഥാനങ്ങളിലായി 51 കേസുള്ള ഓൺലൈൻ തട്ടിപ്പ്കാരന് പിടികൂടി മലപ്പുറം പോലീസ്

17 സംസ്ഥാനങ്ങളിലായി 51 കേസുള്ള ഓൺലൈൻ തട്ടിപ്പ്കാരന് പിടികൂടി മലപ്പുറം പോലീസ്

പൊന്നാനി: വിവിധ വ്യക്തികളുടെ പേരിലുള്ള 26 ഓളം ബാങ്ക് പാസ് ബുക്കുകൾ എ.ടി.എം കാർഡുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവയുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പു നടത്തുന്ന പ്രതി പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ സ്വദേശി അലീന മൻസിൽ സുബൈർ കുട്ടിയുടെ മകൻ എസ് അമീർ (26) ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ 17 സംസ്ഥാനങ്ങളിലായി 51ഓളം സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

അനധികൃത ചീട്ടുകളി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് പൊന്നാനിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. റെയ്ഡിനിടെ ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളുമടക്കം അമീറിനെ പൊന്നാനി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൂടുതൽ അന്വേഷണത്തിനായി മലപ്പുറം സൈബർ പോലീസിന് കൈമാറുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പി ജയചന്ദ്രന്റെ മേൽനോട്ടത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു. പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരിശോധിച്ചതിൽ രാജ്യത്താകമാനം 17 സംസ്ഥാനങ്ങളിലായി 51 ഓളം സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. കേരളത്തിൽ നാല് പരാതികളും ഇതര സംസ്ഥാനങ്ങളിൽ 47 പരാതികളുമാണ് പ്രധാനമായി കണ്ടെത്തിയത്.

പ്രതിയെ ചോദ്യം ചെയ്തതിൽ ഇയാളെ ടെലഗ്രാമിൽ ദുബായിൽ നിന്ന് ഒരാൾ ബന്ധപ്പെടുകയും അയാൾ മലബാർ ഭാഗത്തുള്ള മറ്റൊരാളെ പരിചയപ്പെടുത്തുകയുമായിരുന്നു. അയാൾ ഏജന്റ് മുഖാന്തിരം സാധാരണക്കാരുടെ ബാങ്ക് അക്കൌണ്ടുകൾ കമ്മീഷൻ നൽകി വാടകക്കെടുക്കയായിരുന്നു. ഇവ ഉപയോ​ഗിച്ച് അമീറിന് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എടിഎം കാർഡുകളും സ്ഥിരമായി എത്തിച്ചു നൽകുകയും ചെയ്തു. ഈ അക്കൗണ്ടുകൾ ഉപയോ​ഗിച്ചാണ് ഇവരുടെ സംഘം സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയവർ അമീറിന്റെ നിർദ്ദേശപ്രകാരം ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ ഫെഡ് ആപ്പ് ആക്റ്റീവ് ആക്കി വിവിധ അക്കൗണ്ടുകളിൽ നിന്ന് ഫ്രോഡ് മണി സ്വീകരിക്കുകയായിരുന്നു.

ഉംറ നിർവഹിക്കാനെത്തിയ കടമേരി റഹ്മാനിയ അറബിക് കോളജ് അധ്യാപകൻ മരിച്ചു

പിന്നീട് ബിറ്റ് കോയിൻ അടങ്ങിയ വിവരങ്ങളുള്ള ഒരു സ്ലിപ്പ് ദുബായിലുള്ള സംഘം അയച്ചു നൽകുകയും അതിനുള്ള ഇന്ത്യൻ മണി അവർ പറയുന്ന ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് ക്രിപ്റ്റോ കറൻസി ദുബായിയിലുള്ള ആൾക്ക് കൈമാറുകയും ചെയ്യുന്നതാണ് അമീറിന്റെ ജോലി. ഇങ്ങനെ ഓൺലൈൻ തട്ടിപ്പ് പരാതിയിലെ പരാതിക്കാരുടെ കോടികളുടെ പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത് എന്ന് വ്യക്തമായിട്ടുള്ളത്.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അമീറിനെ തൃശ്ശൂർ കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണത്തിനായി കൊരട്ടി പോലീസിന് കൈമാറിയിട്ടുള്ളതാണ്.

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തം​ഗം അറസ്റ്റിൽ

Sharing is caring!